കെ. സുരേന്ദ്രൻ

സ്ത്രീവിരുദ്ധ പരാമർശം: കെ. സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

സി.എസ്. സുജാത നൽകിയ പരാതിയിലാണ് നടപടി. സി.പി.എമ്മിലെ വനിത നേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം. പ്രതിപക്ഷ നേതാക്കളടക്കം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. രണ്ട് പരാതികളാണ് സുരേന്ദ്രനെതിരെ ലഭിച്ചിരുന്നത്.

കോൺഗ്രസ് നേതാവ് വീണ എസ്. നായരും മുഖ്യമന്ത്രിക്കും വനിതാ കമീഷനും വിഷയത്തിൽ പരാതി നൽകിയിരുന്നു. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും വീണ പരാതിയിൽ പറയുന്നു.

Tags:    
News Summary - Case against K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.