കോഴിക്കോട്: എം.എല്‍.എയുടെപേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. െജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ െപാലീസാണ് കേ സെടുത്തത്. വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവിെൻറ ബന്ധുവിനെ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായാണ് ഫിറോസ് തെൻറ പേരിൽ വ്യാജരേഖ ചമച്ചതെന്നാണ് െജയിംസ് മാത്യുവിെൻറ പരാതി. വ്യാജരേഖ ചമച്ചതിനെതിരെ അദ്ദേഹം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കഴിഞ്ഞയാഴ്ചയാണ് പരാതി നല്‍കിയത്. ഇത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. തുടർന്ന് അന്വേഷണത്തിന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗരുദിനെ ചുമതലപ്പെടുത്തിയിരുന്നു.
െജയിംസ് മാത്യു എം.എല്‍.എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രി എ.സി. മൊയ്തീന് കത്തയച്ചുവെന്നുകാണിച്ച് ഫെബ്രുവരി അഞ്ചിനാണ് ഫിറോസ് കോഴിക്കോട്ട് വാർത്തസമ്മേളനം നടത്തിയത്. െജയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്ത് അന്ന് ഫിറോസ് പുറത്തുവിട്ടു. പഞ്ചായത്ത് വകുപ്പിനുകീഴിലെ ഇൻഫർമേഷൻ കേരള മിഷനിൽ െഡപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുെട സഹോദരപുത്രന്‍ ഡി.എസ്. നീലകണ്ഠനെ വഴിവിട്ട് നിയമിച്ചെന്നും ഇൗ നിയമനത്തിനെതിരെ െജയിംസ് മാത്യു കത്തയച്ചെന്നുമാണ് ഫിറോസിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.