ഗുരുപാദപൂജ: ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: ചേർപ്പ്​ സി.എൻ.എൻ ഗേൾസ്​ സ്​കൂളി​ൽ നടന്ന ‘ഗുരുപാദപൂജ’യെക്കുറിച്ച്​ അന്വേഷിക്കാൻ സംസ്​ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടു. വിഷയത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്​ടറോടും തൃശൂർ ജില്ല പൊലീസ്​ മേധാവിയോടും വിദ്യാഭ്യാസ ഉപ ഡയറക്​ടറോടും അടിയന്തര റിപ്പോർട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. റി​പ്പോർട്ട്​ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന്​ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ അറിയിച്ചു.

വിവിധ മതസ്​ഥരായ കുട്ടികൾ പഠിക്കുന്ന സ്​കൂളിൽ വിദ്യാർഥികളെക്കൊണ്ട്​ മതാചാര പ്രകാരം അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചുവെന്ന പത്രവാർത്തകളു​െട അടിസ്​ഥാനത്തിലാണ്​ സ്വമേധയാ കേസെടുത്ത​െതന്ന്​ കമീഷൻ വാർത്തകുറിപ്പിൽ അറിയിച്ചു​.

 അതിനിടെ, മറ്റൊരു പരിപാടിക്ക്​ നൽകിയ അനുമതിയെ ചേർപ്പ്​ സ്​കൂളിൽ നടന്നതായി പറയുന്ന നിർബന്ധിത ഗുരുപാദ പൂജക്കുള്ള അനുമതിയായി ചിത്രീകരിച്ച്​ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണെന്ന​ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്​ രംഗത്തു വന്നു. ചേർപ്പ്​ സ്​കൂളിൽ നടന്നത്​ പൊതുവിദ്യാഭ്യാസ വകുപ്പി​​​െൻറ അനുമതിയോടെയാണെന്ന പ്രചാരണം വാസ്​തവവിരുദ്ധമാണെന്ന്​ ഡി.പി.​െഎ വാർത്തകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Case Registered in Guru Pooja Controversy-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT