തിരുവനന്തപുരം: കടുത്ത ചൂടിൽനിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിെൻറ ഭാഗമാ യി അവയുടെ ഭക്ഷണകാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊതുമേഖ ല സ്ഥാപനമായ കേരള ഫീഡ്സ് അറിയിച്ചു.
അതികഠിനമായ വേനൽച്ചൂട് ഏറ്റവുമധികം ബാധ ിക്കാൻ സാധ്യതയുള്ളത് സങ്കരയിനം പശുക്കളെയാണ്. ഇവക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. കടുത്ത ചൂടുമൂലമുണ്ടാകുന്ന രോഗങ്ങളും ആദ്യം പിടികൂടുന്നത് ഇത്തരത്തിലുള്ള കന്നുകാലികളെയാണ്. പോഷകസന്തുലിതമായ തീറ്റ നൽകുന്നതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയുമെന്ന് കേരള ഫീഡ്സ് അസിസ്റ്റൻറ് മാനേജരും ന്യൂട്രീഷനിസ്റ്റുമായ ഡോ. കെ.എസ്. അനുരാജ് അറിയിച്ചു. തീറ്റ പലതവണയായി ചെറിയ അളവിൽ കാലികൾക്ക് നൽകുന്നതാണ് നല്ലത്.
ചൂട് ലഘൂകരിക്കുന്നതിന് തീറ്റയിൽ 20 ഗ്രാമോളം ബേക്കിങ് സോഡ അല്ലെങ്കിൽ സോഡാ പൊടി ചേർക്കുന്നത് ഉത്തമമാണ്. തൊഴുത്തിെൻറ മേൽക്കൂരയിലും പശുവിെൻറ ദേഹത്തുമെല്ലാം നനഞ്ഞ ചണച്ചാക്ക് ഇടുന്നത് വേനൽചൂടിൽനിന്ന് രക്ഷനൽകും. കാലികളെ രാവിലെ വെയിൽ തുടങ്ങുന്ന സമയത്തും വൈകീട്ട് വെയിൽ കുറയുന്ന സമയത്തും കുളിപ്പിക്കുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.