ഭാരതപ്പുഴയിലെ തുരുത്തിൽ കുടുങ്ങിയ കന്നുകാലികളെ കരക്കെത്തിച്ചു 

മലപ്പുറം: ഭാരതപ്പുഴയിലെ തുരുത്തിൽ കുടുങ്ങിയ കന്നുകാലികളെ കരക്കെത്തിച്ചു. 9 കാലികളെയാണ് ദുരന്തനിവാരണ സേന കരക്കെത്തിച്ചത്. ബാക്കിയുള്ളവയെ ഉടമകള്‍ തന്നെയാണ് പുറത്തെത്തിക്കുകയായിരുന്നു. 

കാലികളെ ചന്തയില്‍ നിന്ന് വാങ്ങിയ ശേഷം പുഴയിലെ തുരുത്തുകളില്‍ മേയാന്‍ വിടുന്നതാണ് ഇവിടെയുള്ള രീതി. പിന്നീട് കാലികള്‍ക്ക് പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമേ ഉടമകള്‍ ഇവയെ അന്വേഷിച്ചെത്തൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭാരതപ്പുഴയില്‍ ഏറ്റവുമധികം വെള്ളം ഉയര്‍ന്ന ഇത്തവണ ഈ കാലികളെല്ലാം തുരുത്തുകളില്‍ ഒറ്റപ്പെട്ടു. പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയ കാലികള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.
 

Tags:    
News Summary - Cattle Save from River, Bharata-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.