തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുൾപ്പെട്ട മെഡിക്കൽ കോഴ വിവാദം നിർദേശം കിട്ടിയാൽ അന്വേഷിക്കാമെന്ന നിലപാടിൽ സി.ബി.െഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുെന്നന്ന് പറയുേമ്പാഴും കുടുങ്ങുേമായെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. പാർട്ടിയുടെ സഹകരണ സെൽ കൺവീനർ മാത്രമായിരുന്ന ആർ.എസ്. വിനോദ് മാത്രം വിചാരിച്ചാൽ എങ്ങനെ 5.6 കോടി രൂപ കൈമാറുമെന്ന സ്വാഭാവിക സംശയം ആര് ഉയർത്തിയാലും തള്ളിക്കളയാനാകില്ലെന്ന് കഴിഞ്ഞദിവസം ബി.ജെ.പി യോഗത്തിൽ ചിലർ ഉന്നയിച്ചതും അതിനാലാണ്. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം കാര്യമായ ദോഷം ചെയ്യില്ലെന്ന് ആദ്യം കരുതിയെങ്കിലും കോഴ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്ന നിർണായക തെളിവുകളായ ശബ്ദരേഖകളുൾപ്പെടെയുണ്ടെന്നത് ബി.ജെ.പി നേതാക്കളിൽ ചിലരെ അലട്ടുന്നുണ്ട്.
കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ അന്വേഷണ സമിതി അംഗമായിരുന്ന എ.കെ. നസീറിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതും ഇൗ കാരണം കൊണ്ടാണ്. റിപ്പോർട്ട് ചോർത്തി നൽകിയത് നസീറാണെന്നും അതിനാൽ നടപടി വേണമെന്നുമുള്ള ആവശ്യമാണ് ഉയർന്നത്. നസീറിെൻറ കൈവശം കോഴ വിവാദം സംബന്ധിച്ച ശബ്ദരേഖകൾ ഉൾപ്പെടെയുണ്ടെന്നത് ബി.ജെ.പിയിലെ ഒരു വിഭാഗത്തിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
മതിയായ തെളിവ് കിട്ടിയാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. അങ്ങനെയാണെങ്കിൽ ഇൗ ശബ്ദേരഖകൾ നസീർ വിജിലൻസിന് കൈമാറുമോയെന്ന ആശങ്ക ബി.ജെ.പിക്കുള്ളിലുണ്ട്. ഹവാല ഇടപാട് നടെന്നന്ന വെളിപ്പെടുത്തലുള്ളതിനാൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് സംസ്ഥാനം കൈമാറുമോയെന്ന സംശയവുമുണ്ട്. മെഡിക്കൽ കോഴവിവാദത്തിൽ നിർദേശം കിട്ടിയാൽ അന്വേഷണം ഏറ്റെടുക്കാൻ തടസ്സമില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്.
കേരളത്തിലെ സി.ബി.െഎ യൂനിറ്റോ ഡൽഹിയിലെയോ യൂനിറ്റാകും അന്വേഷിക്കുകയെന്നത് നിർദേശം ലഭിച്ച ശേഷം തീരുമാനിക്കും. മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട അജ്ഞാത പരാതികൾ പോലും ഏജൻസി പരിശോധിക്കാറുണ്ട്. ആ സാഹചര്യത്തിൽ ആവശ്യമെങ്കിൽ സി.ബി.െഎക്ക് അന്വേഷണം നടത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.