കൊച്ചി: കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകൾക്ക് ഡൽഹി മോഡൽ പഠിക്കേണ്ട ആവശ്യമില്ലെന്നും അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ.
ഇന്ത്യയിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠന നിലവാരത്തിലും വിജയ ശതമാനത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകൾക്ക് ഡൽഹി സ്കൂളുകളുടെ മാതൃക പിന്തുടരാനോ അവയിൽനിന്ന് എന്തെങ്കിലും പുതിയതായി പഠിക്കാനോ ഇല്ല.
ഈ വിവരം സി.ബി.എസ്.ഇ അധികൃതരെയും കേരള വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവരെയും അറിയിച്ചിട്ടുണ്ട്. ആരെങ്കിലും വ്യക്തിപരമായി ഡൽഹി സ്കൂളുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.
അസോസിയേഷൻ ഔദ്യോഗികമായി പ്രതിനിധികളെ അയക്കണമെങ്കിൽ അത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും അത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്നും അസോസിയേഷൻ പ്രസിഡൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.