സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; ആരോപണ വിധേയർ ഒളിവിൽ

തി​രു​വ​ല്ല: നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന 69 ല​ക്ഷം രൂ​പ​യു​ടെ സി.​ഡി.​എ​സ് ഫ​ണ്ട് ത​ട്ടി​പ്പി​ലെ ആ​രോ​പ​ണ വി​ധേ​യ​ർ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ പി.​കെ. സു​ജ, അ​ക്കൗ​ണ്ട​ന്‍റ്​ എ. ​സീ​നാ​മോ​ള്‍, മു​ന്‍ വി.​ഇ.​ഒ വി​ന്‍സി എ​ന്നി​വ​രാ​ണ് ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ട​ക്കം മൂ​ന്നു​പേ​രും വീ​ടു​ക​ളി​ൽ ഇ​ല്ല എ​ന്ന​താ​ണ് പൊ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​വാ​കു​ന്ന​ത്.

ജി​ല്ല മി​ഷ​ൻ ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. 2021 ഏ​പ്രി​ല്‍ മു​ത​ല്‍ 2023 മാ​ര്‍ച്ച് വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ര്‍ഷ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്നാ​ണ്​ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ വി.​ഇ.​ഒ​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​പ​ണ വി​ധേ​യ​രാ​യ മൂ​വ​രും മു​ങ്ങി​യ​ത്. അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച ജി​ല്ല മി​ഷ​ൻ ഓ​ഫി​സി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന് എ​സ്.​ഐ ജെ. ​ഷ​ജീ​ബ് പ​റ​ഞ്ഞു. ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് അ​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് മ​ടി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ചി​ല സി.​പി.​എം നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ഉ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ആ​രോ​പ​ണ വി​ധേ​യ​രാ​യ മൂ​ന്ന് പേ​ർ​ക്കു​മെ​തി​രെ ക്രി​മി​ന​ൽ കേ​സ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​ന് കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി നെ​ടു​മ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - CDS fund fraud; The accused are absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.