തിരുവനന്തപുരം: സർക്കാറിെൻറ വിവിധ പദ്ധതികളിലേക്കുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണ താൽപര്യത്തിെനതിരെ മുന്നറിയിപ്പ് നൽകുേമ്പാഴും കേന്ദ്ര സർക്കാറിനെ 'തൊടാതെ' മുഖ്യമന്ത്രി. സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വം വിവിധ കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് തുറന്ന് ആക്ഷേപിക്കുേമ്പാഴാണിത്.
ബംഗാൾ, രാജസ്ഥാൻ മുഖ്യമന്ത്രിമാർ കേന്ദ്ര ഏജൻസികളുടെ ഇടപെടലിെനതിരെ കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കുേമ്പാഴും പിണറായി വിജയൻ പുലർത്തുന്ന മൗനം രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി. സി.പി.എം സംസ്ഥാന നേതൃത്വം അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടും തെൻറ വാർത്തസമ്മേളനത്തിൽ അത് പറയാതെ മുഖ്യമന്ത്രി ഒഴിയുകയാണ്. ഒടുവിൽ, ഫെഡറൽ തത്വം ലംഘിച്ച് സംസ്ഥാനത്തിെൻറ ഭരണഘടനപരമായ അവകാശത്തിന് മേൽ കടന്നുകയറുെന്നന്ന് ആരോപിച്ചപ്പോഴും അമിത് ഷായുടെ പേര് പറയാതെ സൂക്ഷ്മത പുലർത്തി പിണറായി. ഭരണഘടന പദവികൾ തമ്മിലുള്ള ഏറ്റുമുട്ടലായി തർക്കത്തെ ചിത്രീകരിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധ പുലർത്തുന്നതെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്. അത് കൃത്യമായി സി.പി.എമ്മും എൽ.ഡി.എഫും രാഷ്ട്രീയ വേദികളിൽ ഉന്നയിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അമിത് ഷായും ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പാണ് ഇതിനുപിന്നിലെന്ന് ആക്ഷേപിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയെ ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് തന്നെ നിർത്തുകയാണ്.
അതേസമയം, ഇ.ഡി ബിനീഷിന് മേൽ കുരുക്ക് മുറുക്കുന്നതോടെ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹവും സി.പി.എം നേതൃത്വം തള്ളി. കോടിയേരി ഒഴിയുമെന്നത് കള്ള പ്രചാരണമാണെന്ന് പി.ബിയംഗം എസ്. രാമചന്ദ്രൻ പിള്ള 'മാധ്യമ'ത്തോട് പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പൊതുപദവിയല്ല കോടിയേരി വഹിക്കുന്നത്. അത് സംഘടനപരമായ ചുമതലയാണെന്നുമുള്ള വാദമാണ് സി.പി.എമ്മിന്. തുടർ ചികിത്സക്കായി കോടിയേരി സ്ഥാനം ഒഴിയാനുള്ള സാധ്യത ചില കേന്ദ്രങ്ങളിൽനിന്ന് വരുന്നുണ്ടെങ്കിലും തൽക്കാലം പരിഗണനയിലില്ല എന്നാണ് നേതൃത്വം പറയുന്നത്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് എല്ലാ വിഷയവും ചർച്ച ചെയ്യും. ഏഴിന് സംസ്ഥാന കമ്മിറ്റിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.