ജമ്മുകശ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി

ദില്ലി : ജമ്മുകശ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പ് നടത്താത്തത് ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ്. ഇത് ഭരണഘടന ലംഘനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണെന്നും കേന്ദ്രകമ്മിറ്റി വിലിയിരുത്തി.

ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇടത് പാര്‍ട്ടികളും മറ്റ് മതേതര പാര്‍ട്ടികളുമായി ചേർന്ന് ദേശീയ പ്രധാന്യമുള്ള വിഷയങ്ങളില്‍ സമരം സംഘടിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയന്‍ നേതാവായ വിക്രം സിങിനെ കേന്ദ്ര കമ്മിറ്റിയിൽ ഉള്‍പ്പെടുത്തി. 

Tags:    
News Summary - Central Committee of CPM wants to hold elections in Jammu and Kashmir immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.