അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്​ട്രീയ ആ‍യുധമാക്കുന്നു -രാഹുൽ ഗാന്ധി

കൽപറ്റ: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്​ട്രീയ ആ‍യുധമായി ഉപയോഗിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി എം.പി. സി.ബി.ഐ ഉൾപ്പെടെ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്​ട്രീയ എതിരാളികളെ സമ്മർദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. വ്യക്തിപരായി എനിക്കും നിരവധി നേതാക്കൾക്കും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ പ്രവണത അപകടമാണെന്നും അന്വേഷണ ഏജൻസികളെ തകർക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒത്തൊരുമയാണ് രാജ്യത്തി​െൻറ ശക്തി. ബി.ജെ.പിയുടേതുപോലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് രാജ്യത്തി​െൻറ ശത്രുക്കൾക്കേ സഹായകരമാകൂ. 12,000 ചതുരശ്ര അടിയിലധികം പ്രദേശം ചൈന കൈവശപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയാണ്. രാജ്യത്തി​െൻറ ഭൂപ്രദേശം ആരും കൈയേറിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാന ഘടനയെ തകർക്കുന്നതിലൂടെ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Central government is using investigative agencies as a political weapon - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.