വയനാട്ടിലേക്ക് കേന്ദ്ര സർക്കാർ കൂടുതൽ ഇടപെടണം; സഹായധനം കൂട്ടണമെന്നും രാഹുൽ ലോക്സഭയിൽ

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ഇടപെടണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ ദുരന്തത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടിയാണ് രാഹുൽ വയനാട്ടിലെ ഉരുൾപൊട്ടൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

വയനാട്ടിലുണ്ടായ നാശം ഹൃദയഭേദകമാണ്. നഷ്ടപരിഹാരം വർധിപ്പിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടനടി നൽകുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

സമീപ വർഷങ്ങളിൽ മണ്ണിടിച്ചിലുകളുടെ ഭയാനകമായ വർധനവിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു. നമ്മുടെ പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Full View

Tags:    
News Summary - Central Government should intervene more towards Wayanad; Rahul in the Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.