കാരപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് നബാർഡ് വായ്പ ആകാം -കേന്ദ്രം

ന്യൂഡൽഹി: കാരപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതികൾക്കുള്ള സഹായം നബാർഡ് വായ്പയായെ നൽകാൻ ആകൂവെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന ജലസേചന മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

എന്നാൽ, വായ്പയായി സഹായം ലഭ്യമാക്കാൻ ആകില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വായ്‌പാ പരിധി ഇനിയും ഉയർത്താൻ ആകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കേന്ദ്രത്തിന്‍റെ ഈ നീക്കം കേരളത്തിന് വലിയ തിരിച്ചടിയാണ്. കാരപ്പുഴ, മൂവാറ്റുപുഴ അടക്കം നാലു ജലസേചന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാനം സ്വന്തം നിലയിൽ രൂപരേഖ തയാറാക്കും. 

Tags:    
News Summary - Central Govt allow Fund of Nabard for kerappuzha, muvattupuzha Irrigation Projects -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.