തിരുവനന്തപുരം: അധിക കടമെടുപ്പിന് നിബന്ധന കടുപ്പിച്ച് കേന്ദ്രം. വൈദ്യുതി ബോർഡ് സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്നും വൈദ്യുതി വിതരണ കമ്പനികളുടെ ബാധ്യതയുടെ പകുതി ഏറ്റെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നേരേത്ത കേന്ദ്ര നിർദേശ പ്രകാരം കെട്ടിട നികുതി വർധിപ്പിച്ചും വെള്ളക്കരം ഉയർത്തിയും സർക്കാർ ഉത്തരവിറക്കിയിരുന്നു.
ആഭ്യന്തര ഉൽപാദനത്തിെൻറ അഞ്ച് ശതമാനം കടമെടുക്കാനാണ് കേന്ദ്രാനുമതി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണിത്. കേന്ദ്രം അനുവദിച്ചതിൽ ഒരു ഭാഗം ഉപാധികളുള്ളതാണ്. അരശതമാനം കടമെടുപ്പിന് വൈദ്യുതി മേഖലയിലെ പരിഷ്കരണം വേണം. വിതരണരംഗത്തിെൻറ സ്വകാര്യവത്കരണമെന്ന ആവശ്യം ഏറെ നാളായി ഉയർത്തുന്നതാണ്. സംസ്ഥാനം അത് തള്ളുകയും ചെയ്യുന്നു. സ്മാർട്ട് മീറ്റർ വേണമെന്ന നിർദേശത്തോടും കേരളം യോജിച്ചിട്ടില്ല. ഇതിന് 1100 കോടി ബാധ്യത വരും. മീറ്റർ റീഡർമാരുടെ ജോലി നഷ്ടപ്പെടും. ഉപഭോക്താവ് തുക അടക്കുകയും സബ്സിഡി ഉപഭോക്താവിെൻറ അക്കൗണ്ടിലേക്ക് നൽകണമെന്നും നിർദേശമുണ്ട്. ഇതടക്കം കേന്ദ്ര നിർദേശം സർക്കാർ ചർച്ച ചെയ്യും. വൈദ്യുതിരംഗത്ത് പല നിബന്ധനയും നിലവിലുള്ളതാണ്. വായ്പയെടുക്കാൻ ആവശ്യമായ മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് വൈദ്യുതിബോർഡിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.