തിരുവനന്തപുരം: വനം മന്ത്രിയെ നോക്കുകുത്തിയാക്കി പാർട്ടി പ്രസിഡൻറിെൻറ ഭരണം, മന്ത്രിയോട് പരിഭവിച്ച് െഎ.എഫ്.എസുകാർ, കീഴുദ്യോഗസ്ഥരെ വിരട്ടി ഉന്നത ഉദ്യോഗസ്ഥർ... വിവാദങ്ങളിൽ ഉലയുന്ന വനം വകുപ്പിൽ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായി.
മുട്ടിൽ മരംമുറിക്ക് പുറമെ ബേബി ഡാം പരിസരത്തെ മരംമുറി അനുമതി വിവാദങ്ങളിൽ പ്രതിക്കൂട്ടിലായ മന്ത്രി എ.കെ. ശശീന്ദ്രനെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സ്വീകരിച്ചത്.
മന്ത്രി ദുർബലനായതോടെ ഭരണത്തിൽ രാഷ്ട്രീയ നേതൃത്വം പിടിമുറുക്കി. നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ ഇടപെടൽ ശക്തമായതോടെ ഉദ്യോഗസ്ഥർ വിവിധ ചേരികളിലായിനിന്ന് പോരടിച്ചു തുടങ്ങി. വകുപ്പ് മേധാവി പി.കെ. കേശവെൻറ കേസര ഇളകുമെന്ന സൂചനയും ശക്തമായി.
പി.സി.സി.എഫുമാരിൽ രണ്ടാമനും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിനെ സസ്പെൻറ് ചെയ്തതിന് പിന്നാലെ താൽപര്യമുള്ളയാളെ മേധാവിയാക്കാനുള്ള ചരടുവലി ശക്തമാണ്. സീനിയോറിറ്റിയിൽ മൂന്നാമതുള്ള പി.സി.സി.എഫ് (ഫോറസ്റ്റ് മാനേജ്മെൻറ്) നോയൽ തോമസിനുവേണ്ടി എൻ.സി.പി നേതൃത്വം മന്ത്രിയിൽ സമ്മർദം ചെലുത്തുന്നതായാണ് ആേക്ഷപം. സ്ഥലംമാറ്റങ്ങളിൽ അടക്കം കൈക്കൂലി ആരോപണം താഴേത്തട്ട് മുതൽ ശക്തമാണ്.
രാഷ്ട്രീയ പിന്തുണ ഉറപ്പായതോടെ കഴിഞ്ഞ ദിവസം വകുപ്പ് മേധാവി വിളിച്ച യോഗത്തിെൻറ നിയന്ത്രണം ഫലത്തിൽ പി.സി.സി.എഫിെൻറ (എഫ്.എം) കൈയിലായിരുന്നുവെന്നാണ് ആക്ഷേപം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഡി.എഫ്.ഒമാരുടെ യോഗത്തിൽ ഇദ്ദേഹം കടുത്ത ശകാരമാണ് ചൊരിഞ്ഞതത്രെ. ഇതോടെ മധ്യതലം വരെയുള്ള കീഴുദ്യോഗസ്ഥരിൽ കുറേപേർ പുതിയ അധികാര കേന്ദ്രത്തിനൊപ്പമായി.
ആരോപണവിധേയരായ മുതിർന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിക്കുന്നത്. മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനം കൺസർവേറ്റർ എൻ.ടി. സാജനെതിരെ ഉയർന്ന ഉദ്യോഗസ്ഥൻതന്നെ ഗുരുതര കുറ്റങ്ങൾ കെണ്ടത്തിയിട്ടും സ്ഥലംമാറ്റത്തിൽ നടപടി ഒതുങ്ങി.
വ്യാഴാഴ്ച മന്ത്രി വിളിച്ച മുഖ്യവനപാലകരുടെ േയാഗത്തിൽ െഎ.എഫ്.എസ് ഉദ്യോഗസ്ഥർ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം നേരിട്ടറിയിച്ചു. ഇത് വകുപ്പും മന്ത്രിയും തമ്മിെല അകൽച്ച കൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.