കൊച്ചി: നഗരമധ്യത്തിലെ ഫ്ലാറ്റിൽനിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്ന് വനിത കമീഷന് അധ്യക്ഷ എം.സി. ജോസഫൈന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരേത്ത, 14 വയസ്സുകാരിയെ വീട്ടില്‍ ജോലി ചെയ്യിക്കുകയും മർദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഫ്ലാറ്റുടമയെന്നും അവർ പറഞ്ഞു. അന്ന് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മക്ക് പരാതിയില്ലെന്നുപറഞ്ഞ് കേസ് തള്ളിപ്പോവുകയായിരുന്നു. നിലവിലെ കേസിലും ദുരൂഹതയുണ്ട്.
സംഭവം നടന്ന മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെത്തി കമീഷൻ അധ്യക്ഷയും അംഗം അഡ്വ. ഷിജി ശിവജിയും തെളിവെടുത്തു. അതിനിടെ, ഫ്ലാറ്റുടമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും രംഗത്തെത്തി.
കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദിെൻറ അടുപ്പക്കാരൻ പണവും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തെന്ന് ഇദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കാഴ്ചശക്തിയില്ലാത്ത തെൻറ കൈവിരലടയാളം ചിലര്‍ പേപ്പറുകളില്‍ പതിച്ചുകൊണ്ടുപോയെന്നും പിന്നീട് ഒരു സഹായവും ചെയ്തുതന്നില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
േകസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആദ്യഘട്ടത്തില്‍ ഫ്ലാറ്റുടമയുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ലെന്നും ശിവസേന ജില്ല പ്രസിഡൻറ് സജി തുരുത്തിക്കുന്നേല്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.