തിരുവനന്തപുരം: ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരായ സി.പി.എം ജില്ലാ കമ്മിറ്റിയുടെ പരാതിയിൽ െഎ.ജി മനോജ് എബ്രഹാം നാളെ റിേപാർട്ട് സമർപ്പിക്കും. ചൈത്രയുടെ സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസ് പരിശോധനയുമായി ബന്ധപ്പെട്ടായിരു ന്നു അന്വേഷണം. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ റൈഡിന് ശേഷം ചൈത്രക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രി ക്കും പരാതി നൽകിയിരുന്നു.
തുടക്കത്തിൽ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷ്ണർ എസ്. സുരേന്ദ്രനോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥൻ കുറച്ച് ഗൗരവമായി റെയ്ഡിനെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്ന് ഇപ്പോൾ െഎ.ജിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിലേക്ക് അന്വേഷണ ചുമതല എത്തുകയായിരുന്നു.
ചൈത്ര തെരേസ ജോണിെൻറ വിശദീകരണം ഇപ്പോൾ തന്നെ എ.ഡി.ജി.പി മനോജ് എബ്രഹാമിനും സിറ്റി പൊലീസ് കമീഷ്ണർക്കും ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സ്റ്റേഷൻ ആക്രമിച്ച പ്രതികൾ സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിൽ ഒളിവിൽ കഴിയുന്നുണ്ട് എന്ന വ്യക്തമായ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്ന നിലപാടിൽ തന്നെയാണ് ചൈത്രയുള്ളത്.
പരിശോധനയിൽ ചില ലോക്കൽ ഉദ്യോഗസ്ഥരുണ്ടായിരുന്നതായി ചൈത്ര അറിയിച്ചു. ഇതേകുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിെൻറ റിപ്പോർട്ടുമുണ്ടായിരുന്നുവെന്നും അവർ വിശദീകരണം നൽകി. പരിശോധനക്കിടെ മറ്റ് തരത്തിലുള്ള പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ചില മുറികൾ പരിശോധിക്കുക മാത്രമാണുണ്ടായത്. എന്നാൽ പരിശോധനയിൽ ആരെയും പിടികൂടാനോ മറ്റ് തെളിവുകൾ ലഭ്യമാക്കാനോ സാധ്യമാകാതെ വന്നതോടെയാണ് അവർക്കെതിരെ വലിയ വിമർശനം ഉയർന്നത്.
പരിേശാധനയുടെ വിവരങ്ങൾ ചോർത്തി നൽകി എന്ന ആരോപണം കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് വേറെ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ നിലവിൽ ഡി.സി.പിയുടെ പരിേശാധനയുമായി ബന്ധപ്പെട്ടാണ് പരാതിയുയർന്നിരിക്കുന്നത്. ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച് കടുത്ത നടപടികളൊന്നും ചൈത്രക്കെതിരെ സ്വീകരിക്കില്ല എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.