അറബിക്കടലിൽ ന്യൂനമർദ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്​ അലർട്ടുകൾ

തിരുവനന്തപുരം: വെള്ളിയാ​ഴ്ചയോടെ തെക്ക്​ കി​ഴക്കൻ അറബിക്കടലിൽ ന്യൂനമർദത്തിന്​ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​. ന്യൂനമർദം ഞായറാഴ്​ചയോടെ ചുഴ​ലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ കേരളത്തിലുംലക്ഷദ്വീപിലും അടുത്ത അഞ്ച്​ ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്​. കടൽ പ്രക്ഷുബ്​ദമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക്​ ജാഗ്രത നിർദേശമുണ്ട്​.

സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്​ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്​.

മെയ്​ 14 വെള്ളിയാഴ്ച കോട്ടയം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്​ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചത്​. 15ന്​ ആലപ്പുഴ​, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലും 16ന്​ കണ്ണൂർ, കാസർകോട്​ ജില്ലകളിലും ഓറഞ്ച്​ അലർട്ടുണ്ട്​.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇട​ുക്കി ജില്ലകളിലും, വെള്ളിയാഴ്ച തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ശനിയാഴ്ച തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കൊല്ലം, കോഴിക്കോട്​ എന്നിവിടങ്ങളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും​ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇന്ന്​ (മെയ്​ 12 ബുധൻ) എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുണ്ടായിരുന്നു.

യെല്ലോ, ഓറഞ്ച്​്​ അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിശക്തമായ മഴ​ക്ക്​ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന്​ അറിയിപ്പുണ്ട്​. കൂടാതെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക്​ സാധ്യതയുള്ള പ്രദേശത്തുള്ളവരും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്​. 

Tags:    
News Summary - chance of low pressure in the Arabian Sea; Yellow and orange alerts in various districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.