കോട്ടയം: ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോളുകൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. പരാമര്‍ശം നാക്കുപിഴയാണ്. അപ്പ മരിച്ച സാഹചര്യത്തിലുണ്ടായ മാനസിക സമ്മർദത്തെതുടർന്ന് സംഭവിച്ചതാണ്-അദ്ദേഹം പറഞ്ഞു.
‘തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിച്ചപ്പോഴായിരുന്നിത്. രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോള്‍ എങ്ങനെ പുറത്തുവന്നു. തെറ്റുണ്ടെങ്കില്‍ അന്നേ അത് ചൂണ്ടിക്കാട്ടാമായിരുന്നു. ഇപ്പോള്‍ അത് വെട്ടിമാറ്റി പുതിയ പ്രസംഗം ആക്കി കൊണ്ടുവന്നിരിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.
സാധാരണയാളുകള്‍ക്ക് ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ മറ്റുള്ളവര്‍ക്കുവേണ്ടി നടക്കുമ്പോള്‍ ആഹാരംപോലും കൃത്യമായി കഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.