തൃശൂര്‍: മുഹമ്മദ് നിസാം ജയിലിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും ജയിൽ മാറ്റം അനുവദിക്കാനാവില്ലെന്നും ആഭ്യന്തരവകുപ്പ്. ശോഭാ സിറ്റിയിൽ സുരക്ഷ ജീവനക്കാരൻ ചന്ദ്രബോസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിെൻറ ബന്ധുക്കളെയാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. നിസാമിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും നൽകിയ അപേക്ഷയിലാണ് ആഭ്യന്തരവകുപ്പിെൻറ മറുപടി.
അപേക്ഷ നിരസിക്കുകയും ചെയ്തു. കണ്ണൂര്‍ ജയിലിലായിരുന്ന സമയത്ത് നിസാം ജയില്‍നിയമങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഭാര്യ അമല്‍, സുബൈദ എന്നിവര്‍ക്ക് ആഭ്യന്തരവകുപ്പ് മറുപടി നൽകി. ജയിലിെൻറ ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന വിധത്തിൽ അച്ചടക്കമില്ലാതെയായിരുന്നു നിസാമിെൻറ പെരുമാറ്റം. ഇത് കാരണമാണ് കണ്ണൂര്‍ ജയിലില്‍നിന്ന് തിരുവനന്തപുരം ജയിലിലേക്ക് മാറ്റിയത്. അതുകൊണ്ട് ഈ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മറുപടിയില്‍ പറയുന്നു.
കണ്ണൂര്‍ ജയിലില്‍നിന്ന് നിസാം നടത്തിയ ഫോണ്‍ വിളികളും, സ്ഥാപനത്തിലെ ജീവനക്കാരെയും ബന്ധുക്കളെയും വിളിച്ച് ഭീഷണിപ്പെടുത്തിയതും ഏറെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതിനുള്ള നിസാമിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.