തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. മൺസൂൺ കാല സമയക്രമത്തിലാണ് മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും സർവിസ്. ശനിയാഴ്ചകളിൽ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സർവിസ് ആരംഭിക്കും.
ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിസാമുദ്ദീനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.
ഞായർ, വെള്ളി ദിവസങ്ങളിൽ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളിൽ പുലർച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പർ ഫാസ്റ്റ് പുലർച്ച 2.15ന് പുറപ്പെടും.
തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പർ ഫാസ്റ്റ് പുലർച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളിൽ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്നുള്ള അമൃത്സർ വിക്ക്ലി സൂപ്പർ ഫാസ്റ്റ് പുലർച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ തിരുനെൽവേലിയിൽനിന്ന് രാവിലെ എട്ടിനുള്ള ഹംസഫർ സൂപ്പർ ഫാസ്റ്റ് പുലർച്ച 5.15ന് പുറപ്പെടും.
വെള്ളിയാഴ്ചകളിൽ രാവിലെ 11.10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ടിരുന്ന ഇൻഡോർ വീക്ക്ലി സൂപ്പർഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളിൽ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പർഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളിൽ രാത്രി 7.30ന് മഡ്ഗോവയിൽനിന്ന് എറണാകുളത്തേക്കുള്ള സൂപ്പർഫാസ്റ്റ് രാത്രി ഒമ്പതിന് പുറപ്പെടും.
തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളിൽ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളിൽ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗർ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ എട്ടിന് തിരുനെൽവേലിയിൽനിന്നുള്ള ജാംനഗർ എക്സ്പ്രസ് പുലർച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളിൽ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലർച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.