പെരിന്തൽമണ്ണയിൽ ഐ.എം.എ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം റിട്ട. ഹൈകോടതി ജഡ്ജി ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

ഡോക്ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കാരണം ജനങ്ങളുടെ മാറിയ മനോഭാവം -ബി. കെമാൽ പാഷ

പെരിന്തൽമണ്ണ: പൊതുജനങ്ങളുടെ മാറിയ മനോഭാവത്തിൽ ഡോക്ടർമാർ ബുള്ളറ്റ് പ്രൂഫും സംരക്ഷണ കവചങ്ങളും ധരിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. പെരിന്തൽമണ്ണ ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർമാർ ജോലി ചെയ്യുമ്പോൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനുകാരണം ഡോക്ടർമാരല്ലെന്നും പൊതുജനങ്ങളുടെ മാറിയ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോയിരുന്ന ഡോക്ടർമാർ മാറിയ പരിതസ്ഥിതിയിൽ കൈവിട്ട് ചികിത്സിക്കാൻ പേടിക്കുകയാണ്. ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഗൗരവതാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എം.എ പെരിന്തൽമണ്ണ യൂനിറ്റ് പ്രസിഡന്റ്‌ ഡോ. ഷാജി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. വാസുദേവൻ പുലാമന്തോൾ, ഡോ. ശ്യാമള ദേവ്, ഡോ. ജ്ഞാനദാസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. സ്​പോർട്സ് വിഭാഗങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. ബ്രാഞ്ച് സെക്രട്ടറി ഡോ. കെ.ബി. ജലീൽ, ഡി.എം.ഒ ഡോ. ആർ. രേണുക, ഡോ. വി.യു. സീതി, ഡോ. കെ.എ. സീതി, ഡോ. വാസുദേവൻ, ഡോ. ജ്ഞാനദാസ്, ഡോ. ശ്യാമള ദേവ്, ഡോ. കൃഷ്ണദാസ് എളേടത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Changed attitude of people due to violence against doctors -b. Kemal Pasha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.