ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കെട്ടിത്തൂക്കിക്കൊന്ന അർജുനനെതിരെ കുറ്റപത്രം സമർപ്പിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതി ഇരുപത്തിയഞ്ചുകാരനായ അർജുനെതിരെ ചുമത്തിയിട്ടുള്ളത്.

തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. 65 സാക്ഷികൾ, 250 പേരുടെ മൊഴി ഉൾപ്പടെ 300 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. മുട്ടം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ജൂൺ 30-നാണ് ചുരക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസുകാരിയെ അർജുൻ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിൽ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും തുടർന്ന് കെട്ടിത്തൂക്കിയെന്നുമായിരുന്നു അർജുന്‍റെ മൊഴി. പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Chargesheet filed against Arjun for raping and hanging a 6-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.