ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം നെടുംപറമ്പ് വലിയപറമ്പിൽ വീട്ടിൽ കൈറുന്നീസ (45), മലപ്പുറം കീഴ്മുറി എടക്കണ്ടൻ വീട്ടിൽ മുഹമ്മദ് അജ്മൽ (19), മലപ്പുറം വലിയോറ കാവുങ്കൽ വീട്ടിൽ ഉബൈദ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് മലപ്പുറം ചെറുവട്ടൂർ സ്വദേശി പുളിക്കുഴിയിൽ റഫീക്ക് (36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇർഷാദ് (29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ഡി.സി.ആർ.ബി കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ എം.എ. സിബി, സീനിയർ സി.പി.ഒ മാത്യൂസ്, തോമസ് സി.പി.ഒമാരായ അമൽ, ജിലു മോൾ, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.