ഉദ്യോഗാർഥികൾ രാഷ്​ട്രീയ താൽപര്യങ്ങളിൽ കുരുങ്ങരുത്​, അർഹതയുണ്ടെങ്കിലേ ജോലി കിട്ടൂ -മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്​ട്രീയ ദുഷ്​ടലക്ഷ്യത്തിനായി ഉദ്യോഗാർഥികളുടെ വികാരം ഉപയോഗപ്പെടുത്തുന്ന രീതി സമൂഹം തിരിച്ചറിയണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്​ട്രീയ താല്‍പര്യങ്ങള്‍ക്കിടയില്‍ കുരുങ്ങി ഉദ്യോഗാർഥികൾ അപകടാവസ്ഥയിലേക്ക് പോകരുത്​. നിയമപരമായ മാർഗത്തിലൂടെ മാത്രമേ ലിസ്​റ്റിലുള്ളവർക്ക്​ ജോലി നൽകാനാകൂ. അർഹതയുണ്ടെങ്കിൽ മാത്രമേ തൊഴിൽ ലഭിക്കൂയെന്ന്​ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ സമരം ഉദ്യോഗാർഥികളുടെ താല്‍പര്യത്തിനുവിരുദ്ധമാണ്. സര്‍ക്കാറിനെതിരെ നടത്തിയ എല്ലാ കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രംഗത്തിറങ്ങിയത്. സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. ആ സമരത്തെ ഉപയോഗിച്ച് രാഷ്​ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തി​േൻറത്​ കുത്സിത ശ്രമമാണ്. 2020 ജൂണില്‍ കാലാവധി തീര്‍ന്ന സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക്‌ലിസ്​റ്റ്​ പുനരുജ്ജീവിപ്പിക്കണമെന്നാണ് ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്​റ്റ്​ പുനരുജ്ജീവിപ്പിക്കുന്നതിന്​ ഏതെങ്കിലും നിയമമോ സാധ്യതയോ നാട്ടിലില്ല. അതറിയാത്തവരാണോ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി നാടുഭരിച്ചിരുന്ന പ്രതിപക്ഷ നേതാക്കള്‍.

സി.പി.ഒ ലിസ്​റ്റി​െൻറ കാലാവധി കഴിയുന്നതിനു​ മുമ്പുതന്നെ 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്​. അതായത് ഈ വര്‍ഷം അവസാനം വരെയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തു എന്നർഥം. പൊലീസ് കോണ്‍സ്​റ്റബിൾ തസ്തികയിലേക്ക്​ രണ്ട് റാങ്ക്‌ലിസ്​റ്റുകളാണ് ഈ സര്‍ക്കാറി​െൻറ കാലത്ത്​ പ്രസിദ്ധീകരിച്ചത്. ആകെ 11,420 പേർക്ക്​ നിയമനം നല്‍കി. ഇതിനുപുറമെ, ആദ്യമായി വനിതാ ബറ്റാലിയന് രൂപം നല്‍കി. 400 കോൺസ്​റ്റബിള്‍ തസ്തികകള്‍ ഇതിനായി മാത്രം സൃഷ്​ടിച്ചു. ആകെ 1666 വനിതകള്‍ക്ക് പൊലീസില്‍ നിയമനം ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. അങ്ങനെ മൊത്തം ഈ സര്‍ക്കാര്‍ പൊലീസില്‍ 13,086 പേര്‍ക്ക് നിയമനം ലഭിക്കുന്നതിന്​ നടപടിയെടുത്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം പൊലീസ് വകുപ്പില്‍ 3971 സ്ഥിരംതസ്തികകളും 863 താല്‍ക്കാലിക തസ്തികകളും സൃഷ്​ടിച്ചു. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ പഴയ ലിസ്​റ്റ്​ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു.

ലാസ്​റ്റ്​ ഗ്രേഡ് റാങ്ക്‌ലിസ്​റ്റ്​ കാലാവധി ആഗസ്​റ്റ്​ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിരമിക്കുന്നതു​ മൂലം വരുന്ന ഒഴിവുകളും ഇൗ ലിസ്​റ്റിലുള്ളവര്‍ക്ക് ലഭിക്കും. ഇ-ഫയലിങ് ആരംഭിച്ചതോടെ ഫയലുകള്‍ കൈകൊണ്ട് എടുത്ത് കൈകാര്യം ചെയ്യുന്ന രീതി കുറയുകയാണ്​. ഈ സാഹചര്യത്തില്‍ ലാസ്​റ്റ്​ ഗ്രേഡ് തസ്തികകള്‍ കുറക്കണമെന്ന് വിവിധ കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്​ടിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

സമരം തീർക്കാർ സർക്കാർ മുൻകൈയെടുത്ത്​ ചർച്ചക്കുള്ള​ സൂചന നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരം തീർക്കാർ സർക്കാർ മുൻകൈയെടുത്ത്​ ചർച്ചക്കുള്ള​ സൂചന നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വസ്​തുതകൾ മനസ്സിലാക്കി നേതൃത്വം നൽകുന്നവർക്ക്​ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കാമെന്നും അതിനനുസരിച്ച തീരുമാനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിച്ചു. മുഖ്യമന്ത്രിയോ മന്ത്രിമാരോ മുൻകൈയെടുത്ത്​ ഉദ്യോഗാർഥികളുമായി ചർച്ച ഉണ്ടാകുമോയെന്നായിരുന്നു ചോദ്യം. സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്​തിട്ടു​െണ്ടന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ആഗസ്​റ്റ്​​ മൂന്നുവരെ റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്​. 500ഒാളം ലിസ്​റ്റുകൾക്ക്​ ഗുണംകിട്ടും. മാർച്ച്​ മുതൽ മേയ്​ വരെയാണ്​ വിരമിക്കൽ കൂടുതൽ വരുക. അതി​െൻറ ഗുണം ലിസ്​റ്റുകൾക്ക്​ കിട്ടും. ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​ ത്വരിതപ്പെടുത്തി. ഇതിൽ വീഴ്​ച വരുത്തുന്നവർക്കെതിരെ നടപടിക്ക്​ നിർദേശിച്ചു. ചീഫ്​ സെക്ര​ട്ടറി അധ്യക്ഷനായ സമിതി ഒഴിവ്​ റി​േപ്പാർട്ട്​ ചെയ്യുന്നത്​ വിലയിരുത്തും. പ്രമോഷൻ തർക്കമുള്ളിടത്ത്​ താൽക്കാലിക സ്​ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട്​ ​െചയ്യും. പ്രമോഷന്​ അർഹരില്ലാത്ത സ്​ഥലത്ത്​ തസ്​തിക താഴ്​ത്തി ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യും. പത്ത്​ ദിവസത്തിനകം ഇൗ നടപടികളെല്ലാം കൈക്കൊള്ളാൻ നിർദേശം നൽകി. കഴിഞ്ഞ മൂന്ന്​ മന്ത്രിസഭ യോഗങ്ങളിലായി 2700 തസ്​തികൾ സൃഷ്​ടിച്ചു.​ സാധ്യമായ രീതിയിലെല്ലാം ഉദ്യോഗാർഥികളെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുത്തു. ​ഉദ്യോഗാർഥികൾ ഇത്​ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - cheif minister against psc rank holders strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.