ദേവസ്വം ബോര്‍ഡി​േൻറത്​ വൈകി വന്ന വിവേകം -​െചന്നിത്തല

തിരുവനന്തപുരം: സാവകാശ ഹരജി നല്‍കാനുളള തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷി യോഗത്തിൽ നിരാകരിച്ച ആവശ്യം തന്ത്രിയും രാജകുടുംബവുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി അംഗീകരിച്ചത് എന്ത് ജനാധിപത്യമെന്നും ചെന്നിത്തല ചോദിച്ചു.

സ്ത്രീ പ്രവേശം നടപ്പാക്കാന്‍ കാണിക്കുന്ന താല്‍പര്യം ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ എഴുപത് ദിവസത്തേക്കുള്ള മണ്ഡലകാല ഉത്സവങ്ങള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിലേക്കുള്ള റോഡുകള്‍ അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. പമ്പാ നദിയില്‍ സ്നാനത്തിനുള്ള സൗകര്യമോ ആശുപത്രി സൗകര്യമോ ഇല്ല. നിലയ്ക്കലില്‍ ഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും​ ചെന്നിത്തല ആരോപിച്ചു.

Tags:    
News Summary - chennithala against devswom board-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.