പൃഥ്വിരാജിന്​ എതിരെയുള്ള സംഘ്​ പരിവാർ ആക്രമണം അപലപനീയം -ചെന്നിത്തല

തിരുവനന്തപുരം: ലക്ഷദ്വീപിനെ പിന്തുണച്ചതിന്‍റെ പേരിൽ നടൻ പൃഥ്വിരാജിന്​ നേരെ സംഘ്​പരിവാർ നടത്തുന്ന സംഘടിത ആക്രമണം അപലപനീയമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല​. പൃഥ്വിരാജിനും ദ്വീപ്​ ജനതയ്​ക്കും പിന്തുണ പ്രഖ്യാപിച്ചുള്ള​ ട്വീറ്റിലാണ്​ ചെന്നിത്തല നടന്​ നേരെയുള്ള സൈബർ ആക്രമണത്തെ അപലപിച്ചത്​.

''നമ്മുടെ രാജ്യത്തെ ഏതൊരു പൗരനെയും പോലെ അദ്ദേഹത്തിനും തന്‍റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ലക്ഷ്വദീപ് ജനതക്ക്​ വേണ്ടി അദ്ദേഹം സ്വീകരിച്ച അചഞ്ചലമായ നിലപാട് ഏറെ അഭിനന്ദനീയമാണ്' എന്നാണ്​ ചെന്നിത്തല അഭിപ്രായപ്പെട്ടത്​. ലക്ഷദ്വീപിനൊപ്പം എന്ന ഹാഷ്​ടാഗോടെയാണ്​ ട്വീറ്റ്​ ചെയ്​തത്​.

Tags:    
News Summary - Chennithala against Sangh Parivar attack on Prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.