ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്ന ിത്തല കൂടിക്കാഴ്ച നടത്തി. എറണാകുളം സിറ്റിങ് എം.പിയായിരുന്ന കെ.വി തോമസിനെ തഴഞ്ഞ് ഇത്തവണ ഹൈബി ഈഡനാണ് സ്ഥാന ാർഥിത്വം നൽകിയത്. തന്നെ സ്ഥാനാർഥിയാക്കാത്തതിൽ തോമസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് കൂടിക്കാഴ്ചക്ക് സാഹചര്യമൊരുങ്ങിയത്.
കെ.വി തോമസുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിെൻറ മുതിർന്ന നേതാവാണ് അദ്ദേഹം. തോമസിെൻറ സേവനം പാർട്ടി എന്നും വിലമതിച്ചിട്ടുണ്ട്. ഇനിയും അദ്ദേഹത്തിെൻറ സേവനങ്ങൾ പാർട്ടി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്നാൽ സ്ഥാനാർഥിത്വമില്ലെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന കെ.വി തോമസിെൻറ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ചെന്നിത്തല തയാറായില്ല.
കെ.വി തോമസിനെ മത്സരിപ്പിച്ചാൽ ജയസാധ്യതയില്ലെന്ന പാർട്ടിയുടെ വിലയിരുത്തലും ബി.ജെ.പിയോട് അദ്ദേഹത്തിനുള്ള മൃദു സമീപനവുമാണ് സ്ഥനാർഥിത്വ നിഷേധത്തിേലക്ക് നയിക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.