തിരുവനന്തപുരം: സര്‍ക്കാറിെൻറ തിരുവനന്തപുരത്തെ ഓണാഘോഷം മാറ്റിെവക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. അസാധാരണ സാഹചര്യം നേരിടാന്‍ യു.ഡി.എഫ് പ്രവര്‍ത്തകർ രംഗത്തിറങ്ങണം. കെടുതിപ്രദേശങ്ങളില് കൂടുതൽ സൈന്യത്തെയും കേന്ദ്ര ദുരന്തനിവാരണ സേനയെയും വിന്യസിക്കണം. ഇടുക്കി, വയനാട് ജില്ലകളില്‍ കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.