എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.എസ്.ഐ.എൻ.സി. എം.ഡി എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശാന്ത് തന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് പ്രശാന്ത് തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായത്. വിവാദത്തെ കുറിച്ച് പ്രശാന്തുമായി സംസാരിച്ചിട്ടില്ല. ഇടപാടിൽ ഉത്തരവാദിത്തമുണ്ടെങ്കിൽ പ്രശാന്ത് അനുഭവിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഇ.​എം.​സി.​സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊ​ച്ചി​യി​ലെ അ​സെൻറിൽവെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ (എം.ഒ.യു) പകർപ്പും പള്ളിപ്പുറത്ത് ഇ.​എം.​സി.​സി​ക്ക് ഭൂമി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ പകർപ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽവെച്ച് ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോർക്കിൽവെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നവുമായി ബന്ധപ്പെട്ട പല വസ്തുതകൾ സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Chennithala says he does not want to protect N. Prashant IAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.