കൊച്ചി: കോഴിവില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍വിഭവങ്ങള്‍ ബഹിഷ്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍.
കോവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിച്ചതോടെ വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കൻ വില വര്‍ധിക്കുന്നത്.
സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും വില വര്‍ധിക്കുന്നതും ഹോട്ടല്‍ മേഖലക്ക് തിരിച്ചടിയാണ്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്തർസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് വിലവര്‍ധനക്ക് കാരണം.
വില വര്‍ധന തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തദ്ദേശ ഫാമുകളില്‍നിന്നുള്ള കോഴിയിറച്ചി കൂടുതല്‍ വിപണിയിലെത്തിക്കണമെന്നും അസോസിയേഷന്‍ പ്രസിഡൻറ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.