തിരുവനന്തപുരം: ഏൽപിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ടെന്ന് കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
സർക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ഫോളോഅപ് ഉണ്ടാകുന്നില്ല. എ.ഡി.എം ഉൾപ്പെടെ കീഴുദ്യോഗസ്ഥരെ അറിയിക്കാൻ പറയുന്ന കാര്യങ്ങൾപോലും ചില കലക്ടർമാർ അറിയിക്കാറില്ല.
കലക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്ന് പരാതിയുണ്ട്. സർക്കാർ സേവനങ്ങൾ ജനങ്ങൾക്കുള്ള അവകാശമാണ്. ഇക്കാര്യത്തിൽ കൃത്യമായ ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.