‘മലപ്പുറം എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകും’; മുഖ്യമന്ത്രി അപമാനിച്ചെന്ന് സി.കെ പത്മനാഭൻ

തിരുവനന്തപുരം: മലപ്പുറത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുതെന്നും സി.കെ പത്മനാഭൻ വ്യക്തമാക്കി.

പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ എന്നും സി.കെ പത്മനാഭൻ ചോദിച്ചു.

പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർഥ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്നും സി.കെ പത്മനാഭൻ വ്യക്തമാക്കി. 

Tags:    
News Summary - Chief Minister insulted Malappuram -CK Padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.