കോഴിക്കോട്: നഗരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയെൻറ പൈലറ്റ് വാഹനത്തിൽ കാറിടിച്ചു. പകരം വന്ന ൈപലറ്റ് വാഹനം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം എത്തിച്ചേരാനുള്ള കുതിച്ചോട്ടത്തിനിടയിൽ അപകടത്തിെൻറ വക്കി ലെത്തുകയും ചെയ്തു. ചെറിയ വ്യത്യാസത്തിനാണ് പൈലറ്റ് വണ്ടി മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയിലിടിക്കാതെ രക്ഷപ ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്ക് ആദ്യപരിപാടി 9.45ന് ടാഗോര്‍ഹാളിലായിരുന്നു. ഇവിടേക്ക് മുഖ്യമന്ത്രിയുടെ വാഹനം പുറപ്പെടും മുമ്പ് വാഹനവ്യൂഹത്തിന് മുേമ്പ പോകേണ്ട വണ്ടിയിൽ കനകാലയ ബാങ്ക് ബസ് സ്റ്റോപ്പിൽ എതിര്‍ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൈലറ്റ് വണ്ടി മറ്റൊരു വാഹനത്തിലും ഇടിച്ചു. ഇതോടെ, വാഹനത്തിന് മുന്നോട്ടുപോവാൻ പറ്റാതായി. ഇതിനിടെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി.
ഇടിച്ച പൈലറ്റ് വാഹനത്തിെൻറ ഡ്രൈവര്‍ ഉടന്‍ സിറ്റി ട്രാഫിക് സ്‌റ്റേഷനിലെത്തി മറ്റൊരു വാഹനവുമായി മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടാഗോര്‍ ഹാളിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനം പുറപ്പെട്ടതറിഞ്ഞ് പൈലറ്റ് വാഹനത്തിെൻറ ഡ്രൈവര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കുതിച്ചു. ഇൗ സമയം മുഖ്യമന്ത്രിയുടെ സംഘം സി.എച്ച് മേൽപ്പാലത്തിന് സമീപത്തെത്തിയിരുന്നു. ആദ്യം ഗസ്റ്റ്ഹൗസിലേക്ക് പോകാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ഒാഫിസർ പറഞ്ഞിരുന്നു. എന്നാൽ, പെെട്ടന്ന് തീരുമാനം മാറ്റി കെ.പി. കേശവമേനോൻ ഹാളിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ വാഹനത്തിലെ വയർലെസ് മുഖേന സുരക്ഷാവാഹനങ്ങളിലേക്ക് അറിയിപ്പ് നൽകി. ഇതറിയാതെ അഡ്വാൻസ് പൈലറ്റ് വാഹനം മുന്നിലേക്ക് കുതിച്ചു.
യു ടേണെടുക്കുമെന്ന പ്രതീക്ഷയിൽ ഒാടിയ പൈലറ്റ് വാഹനം മുഖ്യമന്ത്രിയുടെ വാഹനത്തിലിടിക്കാതെ പെെട്ടന്ന് ബ്രേക്കിട്ടു. വാഹനങ്ങൾ ഒന്നായി നിര്‍ത്തി. ഇതോടെ, മുഖ്യമന്ത്രിയുടെ സംഘം അപകടത്തിൽപെട്ടതായി അഭ്യൂഹം പരന്നെങ്കിലും പിന്നീട് കാര്യങ്ങൾ വ്യക്തമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.