തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി മൂലമുണ്ടായ സാഹചര്യം അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനായി വിവിധ സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വയനാട് ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ നാവികസേന എത്തുമെന്നും പിണറായി പറഞ്ഞു. കാലവർഷക്കെടുതി വിലയിരുത്താനായുള്ള അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇതുവരെ 22 അണക്കെട്ടുകൾ തുറന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡാമുകൾ തുറക്കുന്നത്. ഡാമുകൾ തുറക്കുേമ്പാൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർക്കിടക വാവുബലി ചടങ്ങുകൾ തടസമില്ലാതെ നടക്കും. എങ്കിലും ചടങ്ങിനെത്തുന്നവർ ജാഗ്രതപാലിക്കണം. ഇതുസംബന്ധിച്ച നിർദേശങ്ങൾ ജില്ലാ ഭരണകൂടങ്ങൾ നൽകുമെന്നും പിണറായി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.