മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു; അധിക കാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം രൂപയുടെ ക്വട്ടേഷന് ധനവകുപ്പ് അനുമതി നൽകി

തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധ ആരോപണം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ വീണ്ടും കൂട്ടുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെയും പരിസരങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ക്ലിഫ് പരിസരങ്ങളിലും ഇവിടേക്കുള്ള രണ്ട് റോഡുകളിലും അധിക കാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം രൂപയുടെ ക്വട്ടേഷന് ധനവകുപ്പ് അനുമതി നല്‍കി. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ പിന്നീട് നല്‍കും. അധിക സി.ടി ടി.വി സംവിധാനം സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചു. സെപ്റ്റംബര്‍ 20നകം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ക്ലിഫ് ഹൗസും പരിസരവും നിലവില്‍ തന്നെ സി.സി ടി.വി നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആർ.എസ്.എസ് നേതാക്കളെ കണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

Tags:    
News Summary - Chief Minister's security is beefed up again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.