മദ്​റസ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്​റ്റിൽ

വൈക്കം: പ്രായപൂർത്തിയാകാത്ത മദ്​റസ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്​റ്റിൽ. ആലുവ ഏലൂർക്കര മുപ്പത്തടം അട്ടച്ചിറ യൂസുഫാണ്​​​ (63) അറസ്​റ്റിലായത്​. ​എട്ടു വയസ്സുകാരിയുടെ മാതാവി​​െൻറ പരാതിയിൽ വെള്ളിയാഴ്​ച രാത്രി 12ന്​ തൃശൂർ ജില്ലയിലെ പള്ളിയിൽനിന്നാണ്​ ഇയാളെ പിടികൂടിയത്​. രണ്ടു വർഷമായി ഇയാൾ മദ്​റസയിൽ ജോലി ചെയ്​തുവരുകയാണ്​.

കുട്ടിക്ക്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവ്​ അന്വേഷിച്ചപ്പോഴാണ്​ വിവരം പുറത്തായത്​. തുടർന്ന്​ ഇയാളെ പള്ളിയിൽനിന്ന്​ പുറത്താക്കിയായിരുന്നു. ഒളിവിൽപോയ ഇയാൾ വിവിധ പള്ളികളിൽ മതപ്രഭാഷണം നടത്തി വരുകയായിരുന്നു. കോട്ടയം സൈബർ സെല്ലി​​െൻറ സഹായത്തോടെ പൊലീസ്​ നടത്തിയ പരിശോധനയിലാണ്​ കുടുങ്ങിയത്​.

പോക്​സോ നിയമപ്രകാരം കേസെടുത്തു. തലയോലപ്പറമ്പ്​ എസ്​.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ ശ്രീജോബ്​, വിനോദ്​, വനിത സിവിൽ പൊലീസ്​ ഓഫിസർ ഷിംല എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​.


Tags:    
News Summary - Child sexual abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.