കുട്ടികളുടെ ഭൂസ്വത്ത് കൈമാറ്റം:കോടതിയുടെ അനുമതി വേണം –ബാലാവകാശ സംരക്ഷണ കമീഷന്‍

തിരുവനന്തപുരം: 18 വയസ്സ് തികയാത്ത കുട്ടികളുടെ ഭൂസ്വത്ത് കൈമാറ്റം ചെയ്യുന്നതിന് മുമ്പായി കോടതിയുടെ അനുമതി ഹാജരാക്കാന്‍ കൈമാറ്റക്കാരോട് ആവശ്യപ്പെടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു. വസ്തുകൈമാറ്റത്തിന് കോടതി നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമീഷന്‍ അധ്യക്ഷ ശോഭ കോശി, അംഗങ്ങളായ കെ. നസീര്‍, ഗ്ളോറി ജോര്‍ജ് എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് നികുതിവകുപ്പ് സെക്രട്ടറിക്കും രജിസ്ട്രേഷന്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കി.

പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വത്ത് പലപ്പോഴും ഭൂമാഫിയ ചെറിയ തുകക്ക് കൈക്കലാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സമൂഹത്തിലെ താഴേക്കിടയിലുള്ളവരും പട്ടികജാതി-വര്‍ഗക്കാരുമാണ് ഇതിന് ഇരയാകുന്നതെന്നും ചൂണ്ടിക്കാട്ടി മലപ്പുറത്തെ അഭിഭാഷകന്‍ സി. പ്രകാശ് നല്‍കിയ പരാതിയിലാണ് കമീഷന്‍െറ ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഭൂസ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ കോടതി ഉത്തരവ് ആവശ്യമില്ളെന്ന വാദം ഉയര്‍ന്നാല്‍ ജില്ലാ ഗവണ്‍മെന്‍റ് പ്ളീഡറുടെ നിയമോപദേശം രജിസ്ടേഷന്‍ വകുപ്പ് വാങ്ങിയിരിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ താല്‍പര്യം ഹനിക്കപ്പെട്ടിട്ടില്ളെന്നും ഉത്തമതാല്‍പര്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കൈമാറ്റം നടത്തുന്ന എല്ലാ പ്രമാണങ്ങളിലും പ്രത്യേകം രേഖപ്പെടുത്തണം. ഒരു മൈനര്‍ സ്വത്തും കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടില്ളെന്നും രേഖപ്പെടുത്തണം. ഇവ പാലിക്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും നികുതിവകുപ്പ് സെക്രട്ടറിക്കും രജിസ്ട്രേഷന്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലിനും കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം കമീഷനെ അറിയിക്കണം.

Tags:    
News Summary - child welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.