തിരുവനന്തപുരം: ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത 11.5 ഏക്കർ ഭൂമി മുംബൈയിലെ റിയൽ എസ് റ്റേറ്റ് കമ്പനിയുടെ കൈവശം എത്തിയത് സംബന്ധിച്ച് ദേവികുളം സബ് കലക്ടർ ഡോ. രേണുരാജ ിെൻറ നേതൃത്വത്തിൽ അന്വേഷിക്കും. ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ നടന്ന സമാന ഇട പാടുകൾ കൂടി അന്വേഷിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചു.
ഉടുമ്പൻചോ ല തഹസിൽദാറുടെ സഹായത്തോടെ 2007ലാണ് ഭൂമി കൈമാറ്റം നടന്നതെന്ന് ലാൻഡ് റവന്യൂ കമീഷണറു ടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്. ഭൂമിയുടെ വിൽപന, ബന്ധപ്പെട്ട മറ്റ് സർവേ നമ്പറുകളിലെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ, മുൻജന്മിക്ക് പട്ടയം നൽകിയത്, വ്യാജപട്ടയം ആയിരുന്നിട്ടും റദ്ദാക്കാതിരുന്ന സാഹചര്യം, ഭൂമിക്ക് റവന്യൂ സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യം എന്നീ വിഷയങ്ങളാണ് അന്വേഷിക്കുക.
മൂന്നാർ ദൗത്യസമയത്ത് ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത 70 ഏക്കറിൽ 11.5 ഏക്കർ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപ്പോത്തിയോസിസ് ഇൻഫ്രസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം. ഭൂമിയുടെ പോക്കുവരവിന് കമ്പനി അപേക്ഷിച്ചിരുന്നെങ്കിലും വ്യാജ പട്ടയപ്രകാരമാണ് ഭൂമി വാങ്ങിയതെന്ന കണ്ടെത്തലിനെത്തുടർന്ന് ആദ്യം പോക്കുവരവ് നൽകിയിരുന്നില്ല.
മുൻജന്മിക്ക് ഭൂമിയുടെ പട്ടയം നൽകിയിരുന്നതാണെന്നും വിൽപനക്ക് റവന്യൂ ഉദ്യോഗസ്ഥർ അനുവാദം നൽകിയിരുന്നതാണെന്നും സർക്കാർ ഭൂമിയല്ലെന്നും ചൂണ്ടിക്കാട്ടി കമ്പനി ഹൈകോടതിയെ സമീപിച്ചു. കമ്പനിയുടെ പേരില്‍ സ്ഥലം പോക്കുവരവ് നടത്തി നല്കാന് ആവശ്യപ്പെട്ട് ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും കോടതി തള്ളി.
വ്യാജപട്ടയം റദ്ദാക്കുന്നതിനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി. ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിലെ നിയമനടപടികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണമെന്ന നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.