കൊച്ചി: കേൾക്കാനും വിമർശിക്കപ്പെടാനും ഭയപ്പെടുന്ന സഭ ക്രിസ്തുവിന്റെ സഭയല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആന്റണി കരിയിൽ. ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപിച്ച ആഗോള സിനഡ് 2021-2023ന്റെ ഭാഗമായ അതിരൂപതാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
അതിരൂപത സിനഡിന്റെ ഭാഗമായി ഇതര മതസ്ഥരെയും കർഷകരെയും അതിഥി തൊഴിലാളികളെയും ട്രാൻസ്ജെൻഡേഴ്സിനെയും വനിതകളെയും അഭിഭാഷകരെയും മാധ്യമ പ്രവർത്തകരെയുമെല്ലാം കേട്ടു. ഇതൊരു തുടർ പ്രക്രിയയുമാണ്.
സഭയുടെ അടിസ്ഥാന സ്വഭാവമായ സിനഡാലിറ്റി നഷ്ടപ്പെടുത്തുന്നതാണ് സഭ പരാജയപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണമെന്നും എറണാകുളം-അങ്കമാലി അതിരൂപത ആരെയും മാറ്റി നിർത്തുകയില്ലെന്നും ബിഷപ് കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.