'മാധ്യമം' ലേഖകനെ​ മർദിച്ച തിരൂർ സി.ഐയെ സ്ഥലംമാറ്റി

തിരുവനന്തപുരം: 'മാധ്യമം' റിപ്പോർട്ടർ കെ.പി.എം. റിയാസിനെ മർദിച്ച സംഭവത്തിൽ തിരൂർ സി.ഐ ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി. ഉടൻ ജില്ല പൊലീസ് ആസ്ഥാനത്ത്​ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകും. സ്​റ്റേറ്റ്​ പൊലീസ്​ മീഡിയ സെന്‍ററാണ്​ ഇതു സംബന്ധിച്ച വാർത്താകുറിപ്പ്​ നൽകിയത്​.

മാധ്യമം റിപ്പോർട്ടറും മലപ്പുറം പ്രസ്​ ക്ലബ്​ സെക്രട്ടറിയുമായ കെ.പി.എം റിയാസിന്​ വീടിനടുത്തുള്ള കടയുടെ പരിസരത്തുനിന്നാണ്​ പൊലീസിന്‍റെ മർദനമേറ്റത്​. സാധനങ്ങൾ വാങ്ങാനായി കടയിൽ പോയ റിയാസിനെയും കൂടെയുള്ള ആളെയും സി.ഐ ഫർഷദ്​ അകാരണമായി മർദിക്കുകയായിരുന്നു. ലാത്തിയടിയേറ്റ്​ പരിക്കേറ്റ റിയാസ്​ പിന്നീട്​ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. 


Tags:    
News Summary - ci faces action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.