പാലക്കാട്: തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വോട്ടിങ് ശതമാനം കുറഞ്ഞ പാലക്കാട് മണ്ഡലം ആരെ കൊള്ളും, ആരെ തള്ളും എന്നെല്ലാം ശനിയാഴ്ച അറിയാം. പ്രചാരണത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം ഇത്തവണ കുറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും പോളിങ് കുറഞ്ഞതിന്റെ അപകടം യു.ഡി.എഫും ബി.ജെ.പിയും 23ന് മനസ്സിലാക്കുമെന്നും ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ പറഞ്ഞു.
എന്നാൽ, വിവാദങ്ങളോട് ജനം മുഖംതിരിഞ്ഞുനിന്നതുകൊണ്ട് യു.ഡി.എഫിന് ശതമാനം കൂടുമെന്ന് രാഹുൽ പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കേന്ദ്രങ്ങളിൽ അണികൾക്ക് മടുപ്പുണ്ടായി. യു.ഡി.എഫ് കേന്ദ്രങ്ങളിലെല്ലാം കൃത്യമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബൂത്ത് അവലോകനം നടക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാറും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.