വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശ തോട്ടം ഭൂമിക്ക്

കോഴിക്കോട് : സർക്കാരിന്റെ ഉടമസ്ഥതാവകാശം സ്ഥാപിക്കുന്നതിന് വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശത്തോട്ടം ഭൂമിയുണ്ടെന്ന് സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്. വിദേശ വ്യക്തികളോ സ്ഥാപനങ്ങളോ 1947ന് മുമ്പ് കൈവശം വെച്ചിരുന്ന ഭൂമിക്ക് മേൽ സർക്കാർ ഉടമസ്ഥ സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകാൻ 2019 ലാണ് റവന്യൂ വകുപ്പ് ഉത്തരവായത്. എന്നാൽ, വയനാട്ടിൽ ഇതുവരെ ഒരുകേസും സിവിൽ കോടതിയിൽ എത്തിയിട്ടില്ല.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം കലക്ടർമാർ വിദേശ തോട്ടം ഭൂമി കൈവശം വച്ചിരിക്കുന്നവർക്കെതിരെ സിവിൽ കോടതിൽ ഫയൽ ചെയ്തു. വയനാട്ടിൽ ഇത്തരത്തിൽ 48 കേസുകളാണ് ഫയൽ ചെയ്യേണ്ടത്. വയനാട് കലക്ടറാണ് ഇക്കാര്യത്തിൽ സിവിൽ കോടതിയൽ കേസ് നൽകേണ്ടത്. ദേവികുളം സബ് കലക്ടർ ആയരിക്കെ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയവർക്കെതിരെ ശക്തമായ നടപടിയെടുത്ത ഡോ. രേണുരാജ് ആണ് വയനാട്ടിലെ പുതിയ കലക്ടർ. എന്നിട്ടും നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. വയനാട്ടിലെ റവന്യൂ വിഭാഗം വിദേശികൾ കൈവശം വെച്ചിരുന്ന മുഴുവൻ ഭൂമിയുടെയും വിശദമായ വിവരങ്ങൾ പ്രത്യേകമായി ഇതുവരെ തയാറാക്കിയിട്ടില്ല.

സംസ്ഥാന സ്പെഷ്യൽ ഓഫീസ് (ഗവ. ലാൻഡ് റിസപ്ഷൻ )തയാറാക്കിയ കണക്കു പ്രകാരം 48 സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമാണ് വിദേശ തോട്ടം ഭൂമി. 13 പേരുടെ കൈവശം 50 താഴെ ഏക്കർ ഭൂമിയെയുള്ളു. അതിൽ 15 ഏക്കറിൽ താഴെ കൈവശം വെച്ചിരിക്കുന്ന മൂന്നുപേരമുണ്ട്. കണക്ക് പ്രകാരം ഏറ്റവുമധികം ഭൂമി കൈവശം വെച്ചിരിക്കുന്ന ഹാരിസൺസ് കമ്പനിയാണ്. അച്ചൂരാനം വില്ലേജിൽ അച്ചൂർ എസ്റ്റേറ്റ് 30, 658 ഏക്കറുണ്ടെന്നാണ് കണക്ക്.

തിരുനെല്ലി വല്ലേജിൽ ബ്രഹ്മഗിരി (ബി) എസ്റ്റേറ്റ് 470 ഏക്കർ, തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റ് (ബി) ചന്ദ്രൻ (സൗത്ത് ഇന്ത്യൻ എസ്റ്റേറ്റ്)- 197 ഏക്കർ, തിരുനെല്ലി പി.വി മുബാറക്കിന്റെ പി.വി.എസ് പ്ലാന്റേഷൻസാ- ഏക്കർ, തിരുനെല്ലി ബ്രഹ്മഗിരി (എ) എസ്റ്റേറ്റ് 197 ഏക്കർ, ബ്രഹ്മഗിരി (ബി) എസ്റ്റേറ്റ് ആമിന അബ്ദുൽ സമദ് -97 ഏക്കർ, ബ്രഹ്മഗിരി എ മുത്തു -എസ്റ്റേറ്റ് 197 ഏക്കർ, ബ്രഹ്മഗിരി ഏ ആൻഡ് സി എസ്റ്റേറ്റ് ലീനാസ് ബിച്ചാസ് - 476 ഏക്കർ എന്നിങ്ങനെയാണ് തിരുനെല്ലി വല്ലേജിലെ കണക്ക്.



 വെള്ളരിമല വില്ലേജിലെ പാരിസ് ആൻഡ് കോ ഹോപ് വില്ല ആൻഡ് എൽഫിസ്റ്റൻ എസ്റ്റേറ്റ് -9363 ഏക്കർ, മേമൂട്ടിൽ എസ്റ്റേറ്റ് ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് ഓപ്പറേറ്റീവ് ഹോൾസെയിൽ സൊസൈറ്റി - 195 ഏക്കർ, മേപ്പാടി വയനാട് ഓപ്പറേറ്റീവ് - 948 ഏക്കർ, ചോയിമല എസ്റ്റേറ്റ് (ഈസ്റ്റ് ഇന്ത്യ ടീ ആൻഡ് പ്രൊഡ്യൂസ് കോപ്പറേറ്റീവ്)- 268 ഏക്കർ, ഈസ്റ്റ് ഇന്ത്യ ആൻഡ് പ്രൊഡ്യൂസിംഗ് കോപ്പറേറ്റീവ് എസ്റ്റേറ്റ് - 332 ഏക്കർ, സെമാക്സ് പ്ലാന്റേഷൻ - 118 ഏക്കർ, വനറാണി പ്ലാന്റേഷൻ-115 ഏക്കർ, സെമാക്സ് പ്ലാന്റേഷൻ (അബ്ദുൽ നിസാർ) -120 ഏക്കർ, വെള്ളരിമല ഡോ. ചുമ്മാ ചാണ്ടിയും രണ്ട് പേരും-99 ഏക്കർ വിദേശ തോട്ടം ഭൂമിയുണ്ടെന്നാണ് കണക്ക്.

കൽപ്പറ്റ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ 534 ഏക്കർ, പൊഴുതന വില്ലേജിലെ കുറിച്ച്യമല പ്ലാന്റേഷൻ -266 ഏക്കർ, അമ്പലവയൽ കുപ്പമുടി എസ്റ്റേറ്റ് -395 ഏക്കർ, ഇരുളം പാമ്പ്രാ കോഫി പ്ലാന്റേഷൻ- 826 ഏക്കർ, കോട്ടത്തറ മുട്ടിൽ സൗത്ത് മാധവ വർമ്മ ജെയിൻ -184 ഏക്കർ, മുട്ടിൽ സൗത്ത് എം.പി ശാന്തി വർമ്മ ജെയിൻ- 62 ഏക്കർ, കൽപ്പറ്റ എൽസ്റ്റോൺ ടീ എസ്റ്റേറ് - 631ഏക്കർ, കോട്ടപ്പടി കാദൂർ എസ്റ്റേറ്റ്- 411 ഏക്കർ, ചുണ്ടിൽ വെങ്കക്കോട്ട എസ്റ്റേറ്റ്-329 ഏക്കർ,

ജി റോമാലി കമ്പനി -810 ഏക്കർ, കോട്ടപ്പടി ചുണ്ടേൽ പോദർ പ്ലാന്റേഷൻ- 123 ഏക്കർ, ചുണ്ടേൽ ചേലോട്ട് എസ്റ്റേറ്റ് -799 ഏക്കർ, എൻ.എസ്.എസ് എസ്റ്റേറ്റ് -1250 ഏക്കർ, തവിഞ്ഞാൽ ചിറക്കര എസ്റ്റേറ്റ് (പാരിസൺ)-1223 ഏക്കർ, തലപ്പുഴ ടീ എസ്റ്റേറ്റ് (പാരിസൺ)- 1082 ഏക്കർ, എടവക തേറ്റമല എസ്റ്റേറ്റ് (പാരിസൺ)- 671 ഏക്കർ, മാനന്തവാടി ജെസി എസ്റ്റേറ്റ് (പാരിസൺ)-1049 ഏക്കർ

കോട്ടപ്പടി ചെമ്പ്ര എസ്റ്റേറ്റ് -1929 ഏക്കർ, ചുലിക്ക എസ്റ്റേറ്റ് -883 ഏക്കർ എന്നിങ്ങനെയാണ് സ്പെഷ്യൽ ഓഫിസ് തയാറാക്കിയ കണക്ക്. കുന്നത്തിടവക വില്ലേജിൽ ദേര സച്ചാ സൗദ സിർസ ട്രസ്റ്റിന്റെ കൈയവശം 40 ഏക്കർ ഭൂമിയുണ്ട്. തിരുനെല്ലിയിൽ പുതിയ കോവിലകം എസ്റ്റേറ്റ് എന്ന നിലയിൽ നാഗരാജന് 24 ഏക്കർ, മുരളീധരന് 23 ഏക്കർ ഭൂമിയുണ്ട്. നെന്മേനിയിൽ മംഗളം കാർപ് എസ്റ്റേറ്റ് 46 ഏക്കറും പട്ടികയിലുണ്ട്. 13 സ്ഥാപനങ്ങളോ വ്യക്തികളോ 50 ഏക്കറിൽ താഴെ ഭൂമി കൈവശം വച്ചിരിക്കുന്ന വരാണ്. 15 ഏക്കറിൽ താഴെ കൈവശം വച്ചിരിക്കുന്ന മൂന്നു പേരുണ്ട്.

വയനാടിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് തോട്ടങ്ങളെല്ലാം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിൽ ആദിവാസികളെ കുടിയിറക്കി സ്ഥാപിക്കപ്പെട്ടതാണ്. പാരമ്പര്യമായ ആദിവാസി ഭൂമിയായിരുന്നു ബ്രിട്ടീഷ് തോട്ടങ്ങളായി മാറിയത്. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയാണിത്. സിവിൽ കോടതിയിലൂടെ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുകയോ നിയമനിർമാണത്തിലൂടെയോ ഈ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരിഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ സർക്കാരിന് കഴിയും.

Tags:    
News Summary - Civil case to be filed in Wayanad for 60,000 acres of foreign plantation land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.