സി.കെ ജാനു എൻ.ഡി.എയിൽ നിന്ന് പുറത്തേക്ക്

കൽപറ്റ: എന്‍.ഡി.എ വിടാനൊരുങ്ങി ജനാധിപത്യ രാഷ്ട്രീയ സഭ. എന്‍.ഡി.എയില്‍നിന്നും അവഗണന തുടരുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സി.കെ ജാനു പറഞ്ഞു. പ്രയോജനമില്ലെങ്കില്‍ മുന്നണി വിടും. യു.ഡി.എഫുമായും എല്‍.ഡി.എഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും സി.കെ ജാനു മീഡിയവൺ ചാനലിനോട് പറഞ്ഞു.

എന്‍.ഡി.എയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും നല്‍കിയില്ലെന്നു മാത്രമല്ല അവഗണന മാത്രമാണ്. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍.ഡി.എയില്‍ തുടരുന്നത്.14-ാം തിയതി കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി വിടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി.കെ ജാനു പറഞ്ഞു.

ആദിവാസികളുടെയും ദലിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നു. പല തവണ ബി.ജെ.പി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ല. ബി.ജെ.പി നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - CK Janu Out From NDA-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.