പൊറോട്ടക്ക് ഇറച്ചിയുടെ ചാർ നൽകിയില്ല; ഹോട്ടൽ ജീവനക്കാരനെ തലക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

ചങ്ങനാശ്ശേരി: പൊറോട്ടക്ക് ഇറച്ചിയുടെ ചാർ നൽകിയില്ലെന്ന് ആരോപിച്ച് മൂന്നംഗ സംഘം ഇതര സംസ്ഥാനക്കാരനായ ഹോട്ടൽ ജീവനക്കാരന്റെ തലയിൽ തവിക്കടിച്ച് മുറിവേൽപിച്ചു. അസം സ്വദേശി മുഹമ്മദ് മുസ്തഫക്കാണ് (22) പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 9.30ഓടെ ചങ്ങനാശ്ശേരി ടി.ബി റോഡിലെ ബിസ്മി ഹോട്ടലിലാണ് സംഭവം. ചങ്ങനാശ്ശേരി എസ്.എം ടെക്‌സ്‌റ്റൈൽസിലെ ജോലിക്കാരായ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരാണ് മർദിച്ചത്. പൊറോട്ടക്ക് രണ്ടുതവണ ചാറൊഴിച്ച് നൽകി. വീണ്ടും ആവശ്യപ്പെട്ടത് നൽകാൻ വൈകിയതിനെ തുടർന്നാണ് ആക്രമിച്ചത്. മുമ്പ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴും കറിയുടെ ചാറ് നൽകാൻ ജീവനക്കാരൻ മടി കാണിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. തുടർന്ന് ഇയാളെ കടയുടമ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് ആറ് സ്റ്റിച്ചും രണ്ടുകൈക്കും നീരും ചതവും ഉണ്ടായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ മൂവർ സംഘത്തെ കടയിൽനിന്ന് പോകാൻ അനുവദിക്കാതെ തടഞ്ഞുനിർത്തി. ചങ്ങനാശ്ശേരി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തു.

Tags:    
News Summary - Clash over porotta and curry in changanassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.