തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് വിചാരണ തീയതി തീരുമാനിക്കാൻ കഴിയാതെ കോടതി. ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിൽ ലഭിച്ച വിശ്വാസയോഗ്യമല്ലാത്ത മൊഴികൾ കൂടി പ്രതിഭാഗത്തിന് വേണമെന്ന ആവശ്യവുമായി അവർ വ്യാഴാഴ്ച കോടതിയെ സമീപിച്ചു.
എന്നാൽ, വിശ്വാസ്യയോഗ്യമായ മൊഴി പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും വിചാരണ തുടങ്ങാൻ അതുമതിയെന്നുമുള്ള നിലപാടായിരുന്നു പ്രോസിക്യൂഷന്. ഈ തർക്കം കാരണം കുറ്റപത്രം വായിച്ച കേസിൽ ഇപ്പോഴും വിചാരണ തീയതി നിശ്ചയിക്കാൻ സാധിച്ചില്ല. 81 ദിവസംകൊണ്ട് തുടരന്വേഷണം പൂർത്തിയാക്കിയ കേസിൽ ഇതുവരെ വിചാരണ തുടങ്ങാനായില്ല. ആഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ടതാണ് കേസ്. മന്ത്രി ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.