രാജാവ് ഒരിക്കൽ സൂഫി ഗുരുവിനോട് ചോദിച്ചു: ‘‘ഞാൻ സ്വർഗത്തെയും നരകത്തെയും കുറിച്ച് അറിയാനാണ് വന്നത്. അങ്ങനെ വല്ലതുമുണ്ടെങ്കിൽ എനിക്ക് സ്വർഗത്തിൽ പോകണം’’. രാജാവിെൻറ അഹന്ത കണ്ട് ഗുരു പറഞ്ഞു: ‘‘ആദ്യം ഒരു ശിഷ്യനെപ്പോലെ വരൂ, എന്നിട്ട് ചോദിക്കൂ. ഇവിടെ താങ്കൾ രാജാവല്ല; ഒരു ശിഷ്യൻ മാത്രം’’. ഇതുകേട്ട് കോപംകൊണ്ട് വിറച്ച രാജാവ് ഉറയിൽനിന്ന് വാൾ പുറെത്തടുത്തു. ഗുരുവിെൻറ തലയെടുക്കാനായി അടുത്തുവന്നു. ‘‘ഒരു നിമിഷം നിൽക്കൂ...!’’-സൂഫി പറഞ്ഞു: ‘‘ഇപ്പോൾ നരകകവാടം തുറന്നിരിക്കുന്നു. എെൻറ തല കൊയ്തെടുക്കൂ. താങ്കളെ നരകം കാത്തിരിക്കുന്നു’’. അൽപനേരം ചിന്തിച്ചുനിന്ന രാജാവിെൻറ കൈകൾ അറിയാതെ താഴ്ന്നു. കോപം നിയന്ത്രിച്ച് രാജാവ് വാൾ ഉറയിലിട്ടു. ‘‘ഇപ്പോൾ സ്വർഗവാതിൽ തുറന്നിരിക്കുന്നു’’-ഗുരു മൊഴിഞ്ഞു. മനംമാറിയ രാജാവ് അഹന്ത വെടിഞ്ഞ് ശിഷ്യനായി മാറി. സ്വർഗകവാടത്തിെൻറ താക്കോൽ എവിടെയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞു.
‘ദൈവമേ, നീ എന്തിന് നരകം പടച്ചു? കാരുണ്യമല്ലോ നിെൻറ സഹജഭാവം’- പലപ്പോഴും മനസ്സിൽ തികട്ടിവരാനിടയുള്ള ചോദ്യമാണിത്. നരകമുക്തിക്കായി യാചിക്കുന്ന ഇൗ വേളയിൽ വിശേഷിച്ചും. ജീവിതം ഇഹലോകത്ത് പൂർണമാകുന്നില്ല. മരണം അനന്തവിശാലമായ മറ്റൊരു ലോകത്തേക്കുള്ള കവാടം മാത്രമാണ് എന്നത്രെ ഇസ്ലാമിക വീക്ഷണം. ഇഹലോകത്ത് നന്മ ചെയ്തവനും തിന്മ ചെയ്തവനും മരിച്ച് മണ്ണോട് ചേർന്നാൽ എല്ലാം അവസാനിച്ചു എന്ന സങ്കൽപം യുക്തിസഹവും നീതിയുമാകുമോ? ഇല്ല, രണ്ടുപേർക്കും അർഹമായ പ്രതിഫലം ലഭിക്കണം; അതാണ് നീതി.
ഭരണകൂടങ്ങൾ സാമൂഹികസേവകരെ ആദരിക്കാറുണ്ട്. സാമൂഹികദ്രോഹികളെ ശിക്ഷിക്കാറുമുണ്ട്. നാട്ടിൽ നീതി പുലരണം എന്നതാണ് ഇൗ നിലപാടിെൻറ പരമലക്ഷ്യം. എന്നാൽ, ഒരാൾ അർഹിക്കുന്ന ആദരവും അർഹിക്കുന്ന ശിക്ഷയും നൽകാൻ ഇഹലോകത്ത് സാധ്യമല്ല. കാരണം, ഒരു പുഞ്ചിരിയുടെ പോലും യഥാർഥ മൂല്യം നിർണയിക്കാൻ നമുക്ക് സംവിധാനമില്ല. അതുകൊണ്ട് തന്നെയാണ് ദൈവംതമ്പുരാൻ നീതി പുലരുന്ന മറ്റൊരു നാളിലേക്ക് പൂർണമായ കർമഫലം മാറ്റിവെച്ചത്.
ഖുർആൻ ആകാശഭൂമികളോളം വിശാലമായ സ്വർഗത്തെപ്പറ്റി പ്രതീക്ഷ നൽകുന്നു. സർവനാശത്തിെൻറ പ്രതീകമായ നരകത്തെപ്പറ്റിയുള്ള താക്കീതുകളും. വരാനിരിക്കുന്ന ഗുരുതരമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകൽ കാരുണ്യമോ ക്രൂരതയോ? -തീർച്ചയായും അത് മഹത്തായ കാരുണ്യപ്രവർത്തനമാണ്; ഭരണകൂടങ്ങൾ പകർച്ചവ്യാധികളെപ്പറ്റി ബോധവത്കരണം നടത്തുന്നതുപോലെ.
നരകത്തെപ്പറ്റിയുള്ള ദൈവിക മുന്നറിയിപ്പുകൾ അവെൻറ കാരുണ്യത്തിെൻറ ഭാഗമാകുന്നത് അതുകൊണ്ടാണ്. മുന്നറിയിപ്പ് നൽകാതെ നരകത്തിലേക്ക് ആട്ടിത്തെളിക്കലാണ് ക്രൂരത. ‘എെൻറ അടിമകളെ അറിയിക്കൂ! ഞാൻ ഏറെ പൊറുക്കുന്ന കരുണാനിധി തന്നെയാണ്. എെൻറ ശിക്ഷയാകെട്ട ഏറെ വേദനിപ്പിക്കുന്ന ശിക്ഷയുമാണ്’എന്ന വേദവാക്യത്തിെൻറ പൊരുൾ ഇവിടെയാണ് അർഥപൂർണമാകുന്നത്.
സ്വർഗപ്രതീക്ഷയും നരകശിക്ഷയും സന്തുലിതമായി ഉൾക്കൊള്ളാൻ കഴിയണം. അമിതമായ സ്വർഗപ്രതീക്ഷ വ്യാമോഹത്തിലേക്കും നരകത്തെക്കുറിച്ചുള്ള അമിതമായ ആധി നിരാശയിലേക്കും നയിക്കും. അതുകൊണ്ടാണ് മുത്തുനബി സ്വർഗപ്രതീക്ഷയും നരകമുക്തിയും ഒരേ പ്രാർഥനയിൽ ചേർത്തുപഠിപ്പിച്ചത്. ‘അല്ലാഹുവേ! എനിക്ക് നീ നരകമുക്തി നൽകിയാലും; സർവലോക നാഥാ! എന്നെ നീ സ്വർഗത്തിൽ പ്രവേശിപ്പിച്ചാലും’.
റമദാനിലെ പുണ്യങ്ങളിലൂടെ കാരുണ്യവാനായ ദൈവം നരകമുക്തി വാഗ്ദാനം ചെയ്യുന്നു. വിശ്വാസി തെൻറ നരകകവാടങ്ങളെ സ്വയം കൊട്ടിയടക്കേണ്ട സന്ദർഭമാണിത്. നിരന്തര പ്രാർഥനയും പരിശ്രമവുമാണ് അതിെൻറ വഴി. പള്ളികളിൽ ഭജനമിരുന്നും പാതിരാവുകളിൽ കണ്ണീർ തൂകിയും യാചിച്ചുനേടാം -നരകമുക്തിയും സ്വർഗപ്രവേശവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.