തിരുവനന്തപുരം: കേരളത്തെ വെള്ളക്കെട്ടിൽ മുക്കിയ അതിതീവ്രമഴക്ക് പിന്നിൽ മേഘവിസ്ഫോടനമെന്ന് കാലാവസ്ഥ വിദഗ്ധർ. വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം.
കോട്ടയം കുമരകത്ത് ബുധനാഴ്ച വൈകീട്ട് രണ്ടുമണിക്കൂറിൽ 123 മില്ലീമീറ്ററും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിൽ ഒന്നേകാൽ മണിക്കൂറിൽ 100 മില്ലീമീറ്ററും ആയിരുന്നു മഴപ്പെയ്ത്ത്. ബുധനാഴ്ച രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാവിലെ 8.30 വരെ ആലപ്പുഴ ചേർത്തലയിലും കുന്ദമംഗലത്തും 210 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
അതേസമയം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ദുർബലമായതോടെ ഇന്നുമുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിതീവ്രമഴ (റെഡ്), തീവ്രമഴ (ഓറഞ്ച്) മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.