ഉദ്ഘാടന ദിവസം ഏർപ്പെടുത്തിയ ഗോ എയർ വിമാന സർവിസിൽ തിരുവനന്തപുരത്തേക്ക് മു ഖ്യമന്ത്രി കുടുംബത്തോടൊപ്പം തിരിച്ചത് മന്ത്രിമാരും മറ്റ് നേതാക്കളും അവരുടെ കുട ുംബങ്ങളുമുൾപ്പെടെ 64 അംഗങ്ങളുള്ള ഗ്രൂപ് ടിക്കറ്റിൽ. കണ്ണൂർ വിമാനത്താവളത്തിൽനിന ്ന് പുറപ്പെടുന്ന ഏറ്റവും വലിയ ആഭ്യന്തര യാത്രാ ഗ്രൂപ്പാണിത്.
സർക്കാർ പൊതുമേഖല സ്ഥാപനമായ ഒാവർസിസ് െഡവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൗൺസിൽ (ഒഡെപെക്) ആണ് ടിക്കറ്റെടുത്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമെ മന്ത്രിമാരായ ഇ.പി. ജയരാജൻ, ഭാര്യ പി.കെ. ഇന്ദിര, എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ, ഭർത്താവ് കെ. ഭാസ്കരൻ മാസ്റ്റർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി ബാലകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സെക്രട്ടറി എം.വി. ജയരാജൻ, മന്ത്രി കെ.കെ. ൈശലജയുടെ പേഴ്സനൽ അസിസ്റ്റൻറ് പി. സന്തോഷ്, പി.കെ. ശ്രീമതി എം.പി, മകൻ പി.കെ. സുധീർ, എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പ്രകാശൻ മാസ്റ്റർ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജനതാദൾ നേതാവ് പി.പി. ദിവാകരൻ ഉൾെപ്പടെയുള്ളവരാണ് തലസ്ഥാനത്തേക്കുള്ള ആദ്യ വിമാന സർവിസിൽ യാത്രചെയ്തത്.
ഒഡെപെകിന് ബാധ്യതയില്ലെന്ന് ചെയർമാൻ
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മന്ത്രിമാരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച വിമാനത്തിെൻറ ടിക്കറ്റ് ചാർജ് ഒഡെപെക്കാണ് വഹിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് ചെയർമാൻ എൻ. ശശിധരൻ നായർ.
വ്യക്തികൾ വെവ്വേറെ എടുക്കുന്നതിനെ അപേക്ഷിച്ച് ഒന്നിച്ച് ടിക്കറ്റെടുക്കുേമ്പാൾ നിരക്ക് കുറയുമെന്നതിനാൽ 64 യാത്രക്കാരുടെയും ടിക്കറ്റ് ഒഡെപെക് എടുത്ത് നൽകിയെന്നതാണ് ശരി. ഇൗ തുക ഒാരോ യാത്രക്കാരിൽനിന്നും ഒഡെപെക് ഇൗടാക്കും. യാത്ര ചെയ്തവരിൽ പകുതി പേർ ഇതിനകം തുക അടച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ശശിധരൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.