കൊച്ചി: ജനപ്രതിനിധികളെ ഒഴിവാക്കിയും സി.പി.എം ജില്ല സെക്രട്ടറിയെ പെങ്കടുപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മെട്രോ ട്രെയിൻ യാത്ര വിവാദമായി. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് സജ്ജീകരണങ്ങൾ പരിശോധിക്കുന്നതിെൻറ ഭാഗമായി മുഖ്യമന്ത്രി നടത്തിയ യാത്രയിലാണ് മെട്രോ കടന്നുപോകുന്ന മണ്ഡലങ്ങളിലെ എം.പിയെയും എം.എൽ.എമാരെയും ഒഴിവാക്കിയത്.
മുഖ്യമന്ത്രിയും സർക്കാറും ജനപ്രതിനിധികളെ മനഃപൂർവം അവഗണിച്ചതിൽ പ്രതിഷേധിക്കുകയാണെന്ന് കെ.വി. തോമസ് എം.പി, എം.എൽ.എമാരായ ഹൈബി ഇൗഡൻ, പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പെങ്കടുത്ത പരിപാടി തങ്ങളെ അറിയിക്കേണ്ടത് അവകാശമാണെന്നും അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്നും എം.എൽ.എമാർ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് സൂപ്പർ മുഖ്യമന്ത്രിയായി കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടറെ നിയന്ത്രിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർ ആരോപിച്ചു. ശനിയാഴ്ച രാവിലെ പത്രങ്ങളിലൂടെയാണ് മുഖ്യമന്ത്രിയുടെ യാത്രയും സോളാർ പാനൽ ഉദ്ഘാടനവും അറിഞ്ഞത്. ഇത് ജനപ്രതിനിധികളെ അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയും മര്യാദകേടുമാണ്. താനത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത് െചയ്തതെങ്കിൽ കെ.എം.ആർ.എൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
ജനപ്രതിനിധികളെ അറിയിക്കാതെ സി.പി.എം ജില്ല സെക്രട്ടറിയെ മാത്രം ഉൾക്കൊള്ളിച്ചത് ആരുടെ സമ്മർദം മൂലമാണെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കണം. പെെട്ടന്ന് തീരുമാനിച്ചതാണെന്നാണ് കെ.എം.ആർ.എൽ എം.ഡി പറഞ്ഞത്. എന്നാൽ, ഉദ്ഘാടന തുല്യമായ ഇൗ യാത്ര മുൻകൂട്ടി തീരുമാനിച്ചതാണ്. ഉദ്ഘാടനത്തിന് മുേന്നാടിയായ ഇൗ പ്രധാന പരിപാടിയിൽ എല്ലാ ജനപ്രതിനിധികളെയും പെങ്കടുപ്പിക്കാൻ മുഖ്യമന്ത്രിക്കും കെ.എം.ആർ.എല്ലിനും ബാധ്യതയുണ്ടായിരുന്നു. ജില്ലയിൽ പല വികസന പദ്ധതികളും കൊണ്ടുവന്നത് യു.ഡി.എഫാണ്. അതിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. മെട്രോ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ്. അന്ന് നടന്ന കാര്യങ്ങളിൽ എല്ലാവരെയും പെങ്കടുപ്പിച്ചിരുന്നുവെന്നും യു.ഡി.എഫ് ജനപ്രതിനിധികൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആദ്യ യാത്രയിൽ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു. എം.എൽ.എ. അൻവർ സാദത്തിെനയും നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാമിെനയും മറ്റ് ജനപ്രതിനിധികെളയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച ജനപ്രതിനിധികളടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി മെട്രോ സൗരോർജ പദ്ധതി ഉദ്ഘാടനച്ചടങ്ങ് മുഖ്യമന്ത്രി റദ്ദാക്കി
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി. മുഖ്യമന്ത്രിയുടെ മെട്രോ യാത്രയും സോളാർ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സ്വിച്ച് ഓൺ നിർവഹിക്കാതെ പിന്മാറാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. സോളാർ പദ്ധതി മുഖ്യമന്ത്രി ആലുവ മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അധികൃതർ ആദ്യഘട്ടത്തിൽ അറിയിച്ചത്. ജില്ലയിലെ ജനപ്രതിനിധികളെ അറിയിക്കാതെ നടത്തിയ യാത്ര വിവാദമാവുകയായിരുന്നു. കൂടാതെ, ആലുവയിൽ സോളാർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്താൻ പദ്ധതി തയാറാക്കിയപ്പോൾ സ്ഥലം എം.എൽ.എ അൻവർ സാദത്തിനെ ക്ഷണിക്കാതിരുന്നതും വിവാദത്തിന് വഴിെവച്ചു. എം.എൽ.എ ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് ഫോണിൽ അറിയിച്ചതോെടയാണ് സ്വിച്ച് ഓൺ ചെയ്തുള്ള സോളാർ പദ്ധതിയുടെ ഉദ്ഘാടനം വേണ്ടെന്നുെവച്ച് മുഖ്യമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രി എത്തുന്നതിനുമ്പ് മറ്റൊരു പൊതുപരിപാടി ശരിയല്ല എന്നതുകൊണ്ടാണ് സൗരോർജ പദ്ധതി ഉദ്ഘാടനച്ചടങ്ങ് നടത്താതിരുന്നെതന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മെട്രോ സന്ദർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.